കോഴിക്കോട്: ലീഗ് ഇടതുപക്ഷത്തേക്ക് ചായുന്നുവെന്ന ആരോപണം തെറ്റെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ. തന്‍റെ പ്രസ്താവന വിവാദമാക്കേണ്ട കാര്യമില്ല. വ്യക്തിപരമായി തോന്നിയ കാര്യമാണ് പറഞ്ഞതെന്നും മുഹമ്മദ് ബഷീർ വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. സിപിഎമ്മിനൊപ്പം നിൽക്കുക, കോൺഗ്രസിൽ നിന്ന് മാറുക എന്നൊന്നും ഉദ്ദേശിച്ചില്ലെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു.
പാർട്ടി ഒരു അഭിപ്രായം പറഞ്ഞാൽ അതിനൊപ്പം നിൽക്കും. ഈ വിഷയത്തിലാണ് അന്തിമ തീരുമാനം പാര്‍ട്ടി നേതൃത്വം എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരന്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ഇ ടി മുഹമ്മദ് ബഷീർ പറഞ്ഞു. സുധാകരന്റെ പട്ടിപ്രയോഗത്തിനൊന്നും മറുപടി പറയാനില്ല. നിലപാടിലെ നന്മയെ കുറിച്ചാണ് സംസാരിച്ചത്. അതിനെ പൊളിറ്റിക്കൽ ആക്കേണ്ട കാര്യമില്ലെന്നും പാർട്ടി പറയുന്നതാണ് തൻ്റെ നിലപാടെന്നും മുഹമ്മദ് ബഷീർ വ്യക്തമാക്കി. തന്റെ പ്രാഥമിക കാഴ്ചപ്പാടാണ് പറഞ്ഞത്. പാർട്ടി ഒരു അഭിപ്രായം പറഞ്ഞാൽ അതിനൊപ്പം നിൽക്കുക തന്നെ ചെയ്യുമെന്നും ഇ ടി മുഹമ്മദ് ബഷീർ വ്യക്തമാക്കി.