‘റോബോട്ട് ഡോഗിനെ’സ്വന്തമാക്കി സിയാറ്റിൽ പോലീസ്, മുടക്കിയത് 3,60,000 ഡോളർ!

Global Indian Writer · November 14, 2026 · 1 min read · 0 Comments · 0 Shares

പി പി ചെറിയാൻ

സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച് ബോസ്റ്റൺ ഡൈനാമിക്സിന്റെ ‘റോബോട്ട് ഡോഗിനെ’ സ്വന്തമാക്കി. ഇതിനുപുറമെ ഈ വർഷം അവസാനത്തോടെ സമാനമായ രണ്ടാമതൊരു റോബോട്ട് കൂടി വാങ്ങാനുള്ള ഒരുക്കത്തിലാണ് പോലീസ്.

ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായാണ് ഈ അത്യാധുനിക റോബോട്ടിനെ സേനയുടെ ഭാഗമാക്കിയത്. 360 ഡിഗ്രി ക്യാമറ, തത്സമയ വീഡിയോ സ്ട്രീമിംഗ് സംവിധാനം, വസ്തുക്കൾ ഉയർത്താനും പിടിക്കാനും സാധിക്കുന്ന കൈകൾ എന്നിവ ഈ റോബോട്ടിന്റെ പ്രത്യേകതകളാണ്. പടവുകൾ കയറാനും ഇടുങ്ങിയ സ്ഥലങ്ങളിലൂടെ സഞ്ചരിക്കാനും വാതിലുകൾ തുറക്കാനും ഇതിനാകും.

എന്നിരുന്നാലും റോബോട്ട് ഡോഗിന്റെ ഉപയോഗം സംബന്ധിച്ച് വ്യക്തതയില്ലെന്നും, നഗരത്തിൽ ബോംബ് ഭീഷണികളും സ്ഫോടനങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ ഗ്രാൻഡും സിറ്റി ഫണ്ടും ഉപയോഗിച്ചാണ് ആദ്യ റോബോട്ട് വാങ്ങിയത്. രണ്ടാമത്തെ റോബോട്ടിനായുള്ള ഫണ്ട് എങ്ങനെ കണ്ടെത്തുമെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Share this story

Leave a Comment

Your comment will be visible after admin approval.