Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനവും...

ഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനവും നവംബർ അഞ്ചിന്

പി പി ചെറിയാൻ

ഫ്ലോറിഡ: ഐ ഓ സി കേരള ചാപ്റ്റർ സൗത്ത് ഫ്ലോറിഡയിൽ ചാണ്ടി ഉമ്മന് സ്വീകരണവും അനുമോദന സമ്മേളനവും സംഘടിപ്പിക്കുന്നു. നവംബർ അഞ്ചിന് 10 മണിക്ക് 811 Glenn Parkway, Hollywood ൽ വെച്ച് കൂടുന്ന യോഗത്തിൽ, സൗത്ത് ഫ്ലോറിഡയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകരുടെ ചിരകാല അഭിലാഷമായിരുന്ന IOC സൗത്ത് ഫ്ലോറിഡ ചാപ്റ്റർ ഔദ്യോഗികമായി ഉൽഘാടനം ചെയ്യപ്പെടും.

പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ത്രസിപ്പിക്കുന്ന വിജയം കരസ്ഥമാക്കി ആഗോളതലത്തിൽ കോൺഗ്രസ് പ്രവത്തകരിൽ ആവേശം നിറച്ച ചാണ്ടി ഉമ്മൻ്റെ സാനിദ്ധ്യം സൗത്ത് ഫ്ലോറിഡയിലെ കോൺഗ്രസ് പ്രവർത്തകരിൽ ആവേശത്തിൻ്റെ തിരയിളക്കുമെന്ന് ഉറപ്പാണ്. ചാണ്ടി ഉമ്മന് അഭിന്ദനങ്ങൾ നേരിട്ടറിയിക്കുവാനും സംവദിക്കുവാനുമുള്ള ഈ അസുലഭ സന്ദർഭം സൗത്ത് ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും അഭ്യുദയകാംഷികളും വിനിയോഗിക്കണം എന്ന് സംഘാടകർ അഭ്യർത്ഥിച്ചു.

പനംഗയിൽ ഏലിയാസ് (പ്രസിഡൻ്റ്), മേലെ ചാക്കോ (ചെയർമാൻ), രാജൻ ജോർജ് (സെക്രട്ടറി), സജീവ് മാത്യു (ട്രഷറർ), ഷാൻറ്റീ വർഗീസ് (വൈസ് പ്രസിഡൻ്റ്), ജോസ് സെബാസ്റ്റ്യൻ (ജോയിൻ്റ് ട്രഷറർ), കുര്യൻ വർഗീസ് (ജോയിൻ്റ് സെക്രട്ടറി), രാജൻ പടവത്തിൽ (പേട്രൺ), ഏക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളായ ബിജോയ് സേവ്യർ, രാജു ഇടിക്കുള, ജോൺസൻ ഔസേപ്പ്, വിനീത് ഫിലിപ്പ് എന്നിവരെ കൂടാതെ IOC നാഷണൽ നേതാക്കൻമാർ ആയ ജോർജ്ജ് എബ്രഹാം (നാഷണൽ വൈസ് ചെയർമാൻ), ലീല മാരേട്ട് (പ്രസിഡന്റ്), സന്തോഷ് നായർ (വർക്കിംഗ് കമ്മറ്റി മെമ്പർ), സജി കരിമ്പന്നൂർ (ജനറൽ സെക്രട്ടറി) തുടങ്ങിയവർ നേതൃത്വം നൽകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments