ന്യൂഡൽഹി: നേപ്പാളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഡൽഹിയിലും അനുഭവപ്പെട്ടു. ഇന്ന് വൈകിട്ട് 4.16 ഓടെ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കാഠ്മണ്ഡുവിൽ നിന്ന് 550 കിലേമീറ്റർ അകലെയുള്ള ജജർകോട് ജില്ലയാണ്.
മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് നേപ്പാളിൽ ഭൂചലനം അനുഭവപ്പെടുന്നത്. തുടർച്ചയായി ഉണ്ടാകുന്ന ചലനത്തിൽ നിരവധി നാശനഷ്ടങ്ങളാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്.