Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഡോളർ കടത്ത് കേസ്;സ്വപ്ന സുരേഷിനും എം ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തി

ഡോളർ കടത്ത് കേസ്;സ്വപ്ന സുരേഷിനും എം ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തി

കൊച്ചി: ഡോളർ കടത്ത് കേസിൽ സ്വപ്ന സുരേഷിനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനും 65 ലക്ഷം പിഴ ചുമത്തിയെന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ട്. യൂണിറ്റാക്ക് എംഡി സന്തോഷ് ഈപ്പന് ഒരു കോടിയും യുഎഇ കോൺസൽ ജനറൽ ധനകാര്യ വിഭാഗം തലവൻ ഖാലിദ് 1.30 കോടി പിഴ ഒടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം ശിവശങ്കറിന് അറിയാമായിരുന്നു എന്ന് കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു.

സന്ദീപ്, സരിത്ത്, സ്വപ്ന സുരേഷ്, എം ശിവശങ്കർ എന്നിവർക്ക് 65 ലക്ഷം രൂപയാണ് പിഴയാണ് ചുമത്തിയിട്ടുള്ളത്. തിരുവനന്തപുരം വിമാനത്താവളം വഴി ഖാലിദ് വൻതോതിൽ വിദേശ കറൻസി നിയമവിരുദ്ധമായി കടത്തിയെന്നും കസ്റ്റംസ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്. കോൺസുലേറ്റിന്റെ മുൻ സാമ്പത്തിക വിഭാഗം മേധാവിയാണ് ഖാലിദ്. ഖാലിദ് മൂന്ന് തവണ നോട്ടീസ് അയച്ചിട്ടും ഹാജരായില്ലെന്ന് കസ്റ്റംസ് അറിയിച്ചു. ഖാലിദിനെ കേൾക്കാതെയാണ് പിഴച്ചുമത്തിയത്. എം ശിവശങ്കറിന് ഖാലിദുമായി അടുത്ത ബന്ധമുണ്ട്. യുഎഇ കോൺസുലേറ്റ് വഴി നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ പ്രതികൾക്കും അറിയാമായിരുന്നു എന്നും കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ റിപ്പോർട്ടിലുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments