ക്രിയേറ്റേഴ്‌സിന് ഉപകാരപ്രദമാകും വിധം പുതിയ അപ്‌ഡേഷനുമായി മെറ്റ. ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം സമൂഹമാദ്ധ്യമങ്ങളിൽ നിന്നും പണം സമ്പാദിക്കാനാകുന്ന നിരവധി സേവനങ്ങൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ഇവയിൽ ആദ്യം മെറ്റ അവതരിപ്പിച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാം ക്രിയേറ്റേഴ്‌സിന് വേണ്ടിയുള്ള ഇൻവൈറ്റ് ഒൺലി ഹോളിഡേ ബോണസാണ്. ഇതിലൂടെ ക്രിയേറ്റേഴ്‌സിന് അവരുടെ ഫോട്ടോകളും റീലുകളും പങ്കുവെയ്‌ക്കുകയും പ്രതിഫലം നേടുകയും ചെയ്യാം.
യുഎസ്, സൗത്ത് കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ ക്രിയേറ്റർ ഉപയോക്താക്കൾക്കാകും ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാകുക. ഈ വർഷം അവസാനം വരെയും തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഫീച്ചർ ലഭ്യമാകും. ബോണസിന്റെ കാലാവധിയിൽ റീലുകൾ എത്ര പ്രാവിശ്യം പ്ലേ ചെയ്തു എന്നത് കണക്കാക്കിയും ഫോട്ടോസിന്റെ വ്യൂസും അടിസ്ഥാനമാക്കിയാകും ക്രിയേറ്റേഴ്‌സിന് പണം ലഭിക്കുന്നത്.
കണ്ടന്റുകൾ മോണിറ്റൈസേഷൻ പോളിസി പാലിച്ചിരിക്കണമെന്ന് നിർബന്ധമുണ്ട്. മെറ്റ അടുത്തിടെ അവതരിപ്പിച്ച ഫീച്ചറാണ് ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ. ഇൻസ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷൻ തുടങ്ങിയതിന് ശേഷം ക്രിയേറ്റേഴ്‌സിൽ പലർക്കും ഒരു മില്യണിൽ അധികം ആക്ടീവ് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടെന്ന് മെറ്റ അറിയിച്ചു. കൂടാതെ ക്രിയേറ്റേഴ്‌സിന് അവരുടെ സബ്‌സ്‌ക്രൈബേഴ്‌സ് കമ്മ്യൂണിറ്റി വികസിപ്പിക്കുന്നതിന് സഹായകമാകുന്ന രീതിയിൽ ചില ഫീച്ചറുകളും മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഫോളോവേഴ്‌സ്് ക്രിയേറ്റേഴ്‌സിന്റെ കണ്ടന്റുകൾ കാണുമ്പോൾ ഫീഡിൽ സബ്‌സ്‌ക്രൈബ് ബട്ടൺ കാണിക്കുന്നതാണ് പുതിയ ഫീച്ചർ.
ഇതിന് പുറമെ പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ നേരിട്ടുള്ള മെസേജിലൂടെയും സ്റ്റോറികളിലൂടെയും സ്വാഗതം ചെയ്യാനും സാധിക്കും. ഫേസ്ബുക്കിൽ ഫോളോവേഴ്‌സിനെ സബ്‌സ്‌ക്രൈബ് ചെയ്യിക്കാനുള്ള നിരവധി ഫീച്ചറുകൾ അടുത്തിടെ മെറ്റ അവതരിപ്പിച്ചിട്ടുണ്ട്. റീലുകളിലൂടെയും സ്റ്റോറികളിലൂടെയും പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ ക്ഷണിക്കുന്നതിന് പുറമെ ക്രിയേറ്റേഴ്‌സിന് അവരുടെ ഫോളോവേഴ്‌സിന് 30 ദിവസത്തെ സബ്‌സ്‌ക്രിഷൻ ട്രയൽ നൽകാനും സാധിക്കും. ക്രിയേറ്റേഴ്‌സിന് സബ്‌സ്‌ക്രിപ്ഷൻ തുക ഇഷ്ടാനുസരണം തീരുമാനിക്കുന്നതിനുള്ള അവസരവും മെറ്റ നൽകുന്നുണ്ട്.