Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമലയാളിയടക്കം എട്ടുപേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ

മലയാളിയടക്കം എട്ടുപേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ

ന്യൂ‍‍ഡൽഹി: മലയാളിയടക്കം എട്ടുപേരെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ച സംഭവത്തിൽ അപ്പീൽ നൽകി ഇന്ത്യ. അപ്പീൽ നേരത്തെ തന്നെ നൽകിയെന്നായിരുന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യാഴാഴ്ച പറഞ്ഞത്. ‘‘കേസിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കോടതി വിധിക്കു രഹസ്യസ്വഭാവമാണ്. മറ്റു നിയമനടപടികളിലേക്കു കടക്കുകയാണ്’’–അരിന്ദം ബാഗ്‍ചി പറഞ്ഞു.

മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളായ എട്ടുപേരും ചാരവൃത്തി നടത്തിയെന്നാരോപിച്ചായിരുന്നു വധശിക്ഷയ്ക്കു വിധിച്ചത്. ഞെട്ടിക്കുന്ന വിധിയെന്നായിരുന്നു പിന്നാലെ ഇന്ത്യയുടെ പ്രതികരണം. കഴിഞ്ഞ വർഷം ഓഗസ്റ്റ് 30ന് അർധരാത്രിയിലാണു ഖത്തർ സുരക്ഷാസേന എട്ടുപേരെ അറസ്റ്റ് ചെയ്തത്.

ഒക്ടോബർ 3ന് ഇന്ത്യയുടെ കോൺസൽ അധികൃതരുടെ സന്ദർശനത്തിനുശേഷം 8 പേരും ഏകാന്തതടവിലാണെന്ന വിവരം പുറത്തുവന്നു. 8 പേരും ഖത്തർ നാവികസേനയെ പരിശീലിപ്പിക്കുന്ന സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.
ദോഹയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥനുമായി മുൻ പരിചയമുണ്ടായിരുന്നുവെന്നും തുടർന്നുണ്ടായ സൗഹൃദസംഭാഷണമാണു സംശയത്തിലേക്കും അറസ്റ്റിലേക്കും നീണ്ടതെന്നും സൂചനകൾ പുറത്തുവന്നിരുന്നു. പാക്കിസ്ഥാൻ നൽകിയ തെറ്റായ വിവരങ്ങളാണു പ്രശ്നമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments