Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം, ഇത് അധികകാലം തുടരാനാകില്ല' ഇപി ജയരാജന്‍

‘ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമം, ഇത് അധികകാലം തുടരാനാകില്ല’ ഇപി ജയരാജന്‍

കണ്ണൂര്‍: മുസ്ലിം ലീഗ് യുഡിഎഫിൽ നിന്ന് അകന്നുപോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജൻ . ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. അതിനാല്‍ തന്നെ ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം മാറി. ലീഗിന് അധികകാലം ഇത് തുടരാനാകില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. കോൺഗ്രസ് തെറ്റായ വഴിയിലെന്ന് ലീഗിന് അഭിപ്രായമുണ്ട്. അതൃപ്തി ലീഗ് പരസ്യമായി പ്രകടിപ്പിക്കുന്നില്ല എന്നേയുളളൂ. പലസ്തീൻ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി. ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിര്‍പ്പാണുള്ളത്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റം. എൽഡിഎഫിലേക്ക് ലീഗിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.

മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു. ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകും. ഗണേഷിനു മന്ത്രിയാകുന്നതിൽ ഒരു തടസ്സവും ഇല്ല. വിചാരണ നേരിടുന്നത് കൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ല. നവകേരള സദസ്സിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്‌ ബി ആവശ്യപ്പെട്ടിട്ടില്ല.കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ആ പണം കേരളം മുഴുവൻ ചലിക്കുകയാണ്. ബാഹ്യസമ്മർദത്തെ തുടർന്നാണ് ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരം. എല്ലാ പണവും ഒന്നിച്ച് കൊടുക്കാൻ കഴിയുമോ?. കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നു. പിന്നിൽ യുഡിഎഫും ബിജെപിയുമാണെന്നും ഇപി ജയരാജൻ കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments