Friday, January 17, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇസ്രായേലിനെതിരെ തുറന്നടിച്ച്​ അറബ്​, ഇസ്​ലാമിക രാഷ്​ട്രനേതാക്കൾ

ഇസ്രായേലിനെതിരെ തുറന്നടിച്ച്​ അറബ്​, ഇസ്​ലാമിക രാഷ്​ട്രനേതാക്കൾ

റിയാദ്​: അസാധാരണ അറബ്​-ഇസ്​ലാമിക ഉച്ചകോടിയിൽ സംസാരിച്ച വിവിധ രാഷ്​ട്ര നേതാക്കളെല്ലാം ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ രൂക്ഷമായാണ്​ സംസാരിച്ചത്​. ഇസ്രായേൽ നടത്തുന്നത്​ യുദ്ധക്കുറ്റങ്ങളാണെന്നതിൽ നേതാക്കളെല്ലാം ഏകാഭിപ്രായക്കാരായി. മനുഷ്യർക്ക്​ സഹിക്കാനാവാത്ത കാഴ്​ചകളാണ്​ ഫലസ്​തീൻ ജനതക്കെതിരെ ഇസ്രായേൽ നടത്തുന്ന നരനായാ​ട്ടെന്ന്​ ഖത്തർ അമീർ ​തുറന്നടിച്ചു.

ഗസ്സയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെല്ലാം ഇസ്രായേലിനെ അന്താരാഷ്​ട്ര കോടതിയിൽ പ്രോസിക്യൂട്ട്​ ചെയ്യാവുന്ന യുദ്ധക്കുറ്റങ്ങളാണെന്ന്​ ഇറാനിയൻ പ്രസിഡൻറും രൂക്ഷമായി പ്രതികരിച്ചു. ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ നടപടികൾക്കെതിരെ ഗൗരവമായ നിലപാട്​ ​കൈക്കൊള്ളണമെന്ന്​ ഈജിപ്​ഷ്യൻ പ്രസിഡൻറ്​ നിലപാടെടുത്തു. വാക്കുകൾ കൊണ്ട്​ വിവരിക്കാനാവാത്ത ​ക്രൂരതകളെന്ന്​ തുർക്കിയ പ്രസിഡൻറ്​ രോഷത്തോടെ അഭിപ്രായപ്പെട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com