Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാമുകിയെ മൂന്നര മണിക്കൂർ ബലാത്സംഗം ചെയ്തു, 111 തവണ കുത്തി, കൊലയാളിക്ക് മാപ്പുനൽകി പുടിൻ, കാരണം...

കാമുകിയെ മൂന്നര മണിക്കൂർ ബലാത്സംഗം ചെയ്തു, 111 തവണ കുത്തി, കൊലയാളിക്ക് മാപ്പുനൽകി പുടിൻ, കാരണം യുദ്ധസന്നദ്ധത

കൊടും കുറ്റകൃത്യം ചെയ്ത തടവുപുള്ളിക്ക് മാപ്പ് നൽകി വിട്ടയച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. മുൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയ തടവുപുള്ളിയെ ആണ് പുടിൻ വെറുതെ വിട്ടതായി റിപ്പോർട്ടുകൾ. തന്റെ മുൻ കാമുകിയായ വെരാ പെഖ്‌ടെലേവയെ ക്രൂരമായി കൊലപ്പെടുത്തിയതിന് 17 വർഷത്തെ തടവ് ശിക്ഷ അനുഭവച്ച് വരികയായിരുന്നു വ്ലാഡിസ്ലാവ് കന്യൂസ്. ഒരു വർഷത്തിൽ താഴെ മാത്രമാണ് ഇയാൾ ശിക്ഷ അനുഭവിച്ചതെന്നും, ഇയാളെ പുറത്തുവിടാനുള്ള കാരണം യുക്രെയിനെതിരായ യുദ്ധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചതാണെന്നും  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബന്ധം വേർപെടുത്തിയതിന് തന്റെ മുൻ കാമുകിയെ മൂന്നര മണിക്കൂർ ബലാത്സംഗം ചെയ്യുകയും 111 തവണ കുത്തുകയും തുടർന്ന്  അവളെ കേബിൾ വയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊല്ലുകയും ചെയ്ത കുറ്റത്തിനാണ് ഇയാൾ തടങ്കലിലായതെന്ന് ദി സൺ റിപ്പോർട്ട് ചെയ്യുന്നു. ക്രൂരകൃത്യം നടന്നപ്പോൾ അവളുടെ നിലവിളി കേട്ട് അയൽവാസികൾ ഏഴ് തവണ പോലീസിനെ വിളിച്ചെങ്കിലും ആരും വന്നില്ലെന്ന് വെരാ പെഖ്ടെലേവയുടെ അമ്മ ഓക്സാന ഓർത്തു. സൈനിക യൂണിഫോമിൽ ആയുധം കൈവശം വച്ചിരിക്കുന്ന കന്യൂസിന്റെ ഫോട്ടോകൾ കണ്ടെത്തിയതിനെ തുടർന്നാണ് യുവതിയുടെ അമ്മ ഒക്സാനയുടെ വെളിപ്പെടുത്തൽ. 

ആ ചിത്രം എനിക്കൊരു എനിക്ക് ഒരു പ്രഹരമായിരുന്നു, എന്റെ മകൾ അവളുടെ കുഴിമാടത്തിൽ ശാന്തി ലഭിക്കില്ല.​​എനിക്ക് എല്ലാം നഷ്ടപ്പെട്ടു. എന്റെ ജീവിതത്തിൽ ആകെ ബാക്കിയുള്ള ഏക പ്രതീക്ഷയായിരുന്നു അവൾ. ഇനിയെന്തിന് ഞാൻ ജീവിക്കണമെന്ന് അറിയില്ല. നമ്മുടെ ഭരണകൂടത്തിന്റെ ഈ നിയമരാഹിത്യം എന്നെ അസ്വസ്ഥയാക്കുന്നു. എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല എന്നും അവർ കരഞ്ഞുകൊണ്ടു പറഞ്ഞു.

അതേസമയം, യൂക്രെയ്‌നുമായി അതിർത്തി പങ്കിടുന്ന തെക്കൻ റഷ്യയിലെ റോസ്‌റ്റോവിലേക്ക് കന്യൂസിനെ മാറ്റിയതായി ജയിൽ അധികൃതർ സ്ഥിരീകരിച്ചതായി വനിതാ അവകാശ പ്രവർത്തക അലിയോണ പോപോവ ബുധനാഴ്ച പറഞ്ഞു. നവംബർ 3-ന് റഷ്യൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസിൽ നിന്നുള്ള ഒരു കത്ത് അവർ തെളിവായി കാണിച്ചു. കന്യൂസിന് മാപ്പ് നൽകിയെന്നും ഏപ്രിൽ 27-ന് രാഷ്ട്രപതി ഉത്തരവിലൂടെ അദ്ദേഹത്തിന്റെ ശിക്ഷ ഒഴിവാക്കിയെന്നുമാണ് കത്തിൽ പറയുന്നത്.ക്രൂരനായ കൊലപാതകിക്ക് എങ്ങനെ ആയുധം നൽകും? എന്തുകൊണ്ടാണ് അവനെ യുദ്ധത്തത്തിന് അയച്ചു. അവൻ ഒരു മനുഷ്യനല്ലെന്നും ഇതെല്ലാം ഏറെ വേദനിപ്പിക്കുന്നുവെന്നും ഒക്സാന പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments