ബഹ്റൈൻ മലയാളി ബിസിനസ് ഫോറത്തിന്റെ (BMBF) 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, കൂട്ടായ്മയുടെ പ്രമുഖ ജീവകാരുണ്യ സേവന പദ്ധതിയായ BMBF ഹെൽപ്പ് & ഡ്രിങ്കിന്റെ 12-ാം സീസണിലെ പുരസ്കാര വിതരണവും ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഉമ്മുൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പദ്ധതിയുടെ ഭാഗമായി സന്നദ്ധ സേവനം നടത്തിയ വളണ്ടിയർമാരെയും സഹകരിച്ച സ്ഥാപനങ്ങളെയും ആദരിച്ചു.
ബഹ്റൈൻ മലയാളി ബിസിനസ് ഫോറം ചെയർമാൻ ബഷീർ അമ്പലായി അധ്യക്ഷത വഹിച്ചു. ബഹ്റൈനിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബഹ്റൈനിലെ മുതിർന്ന പ്രവാസിയും പ്രവാസി ഭാരതീയ പുരസ്കാര ജേതാവുമായ സോമൻ ബേബി, ബഹ്റൈൻ ഡെയിലി ട്രിബ്യൂൺ ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, മുൻ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ, കാത്തു സച്ചിദേവ്, വേൾഡ് മലയാളി കൗൺസിൽ വള്ളുവനാട് പ്രോവിൻസ് ജനറൽ സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമന, ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗം നെജീബ് കടലായി, ബിജു ജോർജ്, കെ.എം.സി.സി ഭാരവാഹി ഒ.കെ. കാസിം, ഫോർ പി.എം. ന്യൂസ് ഡയറക്ടർ പ്രദീപ് പുറവങ്കര, അൽ റാഷിദ് പൂൾ ഗ്രൂപ്പ് ചെയർമാനും ബി.എം.ബി.എഫ് രക്ഷാധികാരിയുമായ അനീഷ് കെ.വി., പ്രോഗ്രാം കോ-ഓർഡിനേറ്റർ പി.കെ. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
കിംസ് ഹെൽത്തിന്റെ സഹകരണത്തോടെ ബി.എം.ബി.എഫ് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. നൃത്തവും ഗാനമേളയും ഉൾപ്പെടെയുള്ള പരിപാടികളോടെ വാർഷികാഘോഷം പ്രൗഢഗംഭീരമായി നടന്നു.
ഹെൽപ്പ് & ഡ്രിങ്ക് കൺവീനർ കാസിം പാടത്തകായിൽ നന്ദി രേഖപ്പെടുത്തി. പദ്ധതിയുടെ 12-ാം സീസണിൽ വളണ്ടിയർമാരായി പ്രവർത്തിച്ചവരെയും വിവിധ ഘട്ടങ്ങളിൽ സഹകരിച്ച സ്ഥാപനങ്ങളെയും ചടങ്ങിൽ ആദരിച്ചു.
Leave a Comment
Your comment will be visible after admin approval.