കുര്യൻ ഫിലിപ്പ്
ചിക്കാഗോ/കുമ്പനാട് : ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ ജോയിന്റ് സെക്രട്ടറിയായി ഡോ ടൈറ്റസ് ഈപ്പനെ ജനറൽ കൗൺസിൽ നിയമിച്ചു. ജോയിന്റ് സെക്രട്ടറിയായിരുന്ന പാസ്റ്റർ തോമസ് ജോർജ് ജനറൽ സെക്രട്ടറി ആയതിനെ തുടർന്നുള്ള ഒഴിവിലാണ് ഡോക്ടർ ടൈറ്റസ് ഈപ്പനെ നിയമിച്ചത്.
മാവേലിക്കര സ്വദേശിയായ ഡോ ടൈറ്റസ് ഈപ്പൻ ചിക്കാഗോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസിൽ നിന്ന് ബയോകെമിസ്ട്രിയിൽ ബിരുദവും ട്രിനിറ്റി ബൈബിൾ സെമിനാരിയിൽ നിന്ന് മാസ്റ്റർ ഓഫ് ഡിവിനിറ്റിയും കരസ്ഥമാക്കി. 2016ൽ മിനിസ്ട്രിയിൽ ഡോക്ടറേറ്റ് നേടി. ചിക്കാഗോ ഐപിസി മിഷൻ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ ടൈറ്റസ് ഈപ്പൻ 2019 മുതൽ ഐപിസി ഹിമാചൽ സ്റ്റേറ്റിന്റെ പ്രസിഡണ്ടാണ്. ഐപിസിലെ ഏറ്റവും പ്രായം കുറഞ്ഞ സ്റ്റേറ്റ് പ്രസിഡണ്ട് ആണ് ഡോ ടൈറ്റസ്. പിസി നാക്കിന്റെ നാഷണൽ യൂത്ത് കോർഡിനേറ്ററായും ലോക്കൽ കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ഐപിസി നോർത്ത് അമേരിക്കൻ ഫാമിലി കോൺഫറൻസിന്റെ യൂത്ത് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഗ്രേസ് പ്രിന്റിങ്ങിന്റെ സിഇഒയും ചിക്കാഗോയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരള എക്സ്പ്രസ് എന്ന വാർത്താ പത്രികയുടെ മാനേജിംഗ് എഡിറ്ററും ആണ്. ഭാര്യ ആനി . അഭിഗയിൽ, ക്രിസ്റ്റി, ആഞ്ചല, എമിലി എന്നിവർ മക്കളാണ്.
ഡോ ഫിലിപ്പ് പി തോമസ് പ്രസിഡന്റ്, പാസ്റ്റർ സാം ജോർജ് വൈസ് പ്രസിഡന്റ്, പാസ്റ്റർ തോമസ് ജോർജ് ജനറൽ സെക്രട്ടറി, ഡോ ടൈറ്റസ് ഈപ്പൻ ജോയിന്റ് സെക്രട്ടറി, കുഞ്ഞച്ചൻ വാളകം ജോയിന്റ് സെക്രട്ടറി, സജി പോൾ ട്രഷറർ എന്നിവരെ ഉൾപ്പെടുത്തിയാണ് ഐപിസി ജനറൽ എക്സിക്യൂട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഐപിസി ജനറൽ പ്രസിഡണ്ട് ആയിരുന്ന ഡോ ടി വത്സൻ എബ്രഹാമിന്റെ നിര്യാണത്തെ തുടർന്നാണ് പുനഃസംഘടന ആവശ്യമായി വന്നത്.
വാർത്ത: കുര്യൻ ഫിലിപ്പ്
Leave a Comment
Your comment will be visible after admin approval.