നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ 36-ാമത് ഫാമിലി കോൺഫറൻസ് സുവനീർ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

Global Indian Writer · November 17, 2026 · 1 min read · 0 Comments · 0 Shares

അലൻ ചെന്നിത്തല

ഡിട്രോയിറ്റ്: നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ 36-ാമത് ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിമായി തുടക്കം കുറിച്ചു. നവംബർ 10 ചൊവ്വാഴ്ച വൈകിട്ട് ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ നടന്ന സമ്മേളനത്തിൽ ഭദ്രാസനാധ്യക്ഷൻ ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ സുവനീർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. അമേരിക്കൻ ഭദ്രാസനത്തിലെ ഇടവകകളുടെയും കുടുംബങ്ങളുടെയും വിശ്വാസജീവിതവും അനുഭവങ്ങളും ഓർമ്മകളും ഒരുമിച്ചുചേർക്കുന്ന ഒരു ചരിത്രരേഖയായി സുവനീർ മാറുമെന്ന് ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് മാർ പൗലോസ് എപ്പിസ്കോപ്പ പ്രത്യാശ പ്രകടിപ്പിച്ചു. 36-ാമത് ഫാമിലി കോൺഫറൻസ് സുവനീർ ഡിജിറ്റൽ ലിവിങ് സുവനീർ എന്ന തലത്തിൽകൂടി പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നതായി കൺവീനർ ജോൺ വർഗീസ് (ജോജി) തന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു.

നോർത്ത് അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗം ശ്രീ. ഷോൺ തോമസിൽ നിന്നും ആദ്യ പരസ്യം സ്വീകരിച്ചു കൊണ്ട് തിരുമേനി സുവനീർ പ്രസിദ്ധീകരണത്തിനായുള്ള ഫണ്ട് സമാഹരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു . തുടർന്ന് വർഗീസ് എബ്രഹാം(രാജു), മുൻ ഭദ്രാസന കൗൺസിൽ അംഗം ജയ വർഗീസ് എന്നിവരും അതിൽ പങ്കാളികളായി.

36-ാമത് ഫാമിലി കോൺഫറൻസ് ലോഗോയും ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ പ്രകാശനം ചെയ്തു. റീജിയണൽ ആക്ടിവിറ്റി കമ്മറ്റി ട്രഷറർ വിനോദ് തോമസ് ഫാമിലി കോൺഫറൻസ് ലോഗോയും പഠന വിഷയവും സദസിന് പരിചയപ്പെടുത്തി. ഫാമിലി കോൺഫറൻസ് കോ-കൺവീനർ അലൻ ജി ജോൺ കോൺഫറൻസ് വിശദാംശങ്ങൾ നൽകി. റവ. പി ചാക്കോയുടെ പ്രാരഭ പ്രാർത്ഥന യോടെ ആരംഭിച്ച സമ്മേളനത്തിൽ റവ. സാൻജോ പി വർഗീസ് സമാപന പ്രാർത്ഥനയും, സുവനീർ കോ-കൺവീനർ ബോബൻ ജോർജ് നന്ദിയും രേഖപ്പെടുത്തി. ഡിട്രോയിറ്റ് മാർതോമ ഇടവക വികാരി റവ. ജോബിൻ ജോസ് ആശംസകൾ അറിയിച്ചു. സിമി വർഗീസ് എംസി ആയി പരിപാടികൾ നിയന്ത്രിച്ചു.

ഫാമിലി കോൺഫറൻസ് സുവനീർ വിജയകരമാക്കുന്നതിന് ഭദ്രാസനത്തിലെ എല്ലാ ഇടവകകളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണവും പിന്തുണയും സുവനീർ കമ്മിറ്റി അഭ്യർത്ഥിച്ചു.

Share this story

Leave a Comment

Your comment will be visible after admin approval.