ന്യൂഡൽഹി: പാകിസ്താനും ചൈനയും അറബിക്കടലിൽ സൈനികാഭ്യാസം ആരംഭിച്ചത് ഇന്ത്യൻ നേവി സൂക്ഷ്മമായി നിരീക്ഷിക്കുന്നു. തിങ്കളാഴ്ചയാണ് അവർ സംയുക്ത പരിശീലനവും അഭ്യാസപ്രകടനവും കറാച്ചി നേവൽ ബേസിൽ ആരംഭിച്ചത്.
യുദ്ധക്കപ്പലുകളും സബ് മറൈനുകളും പങ്കെടുക്കുന്ന പരിശീലനം വെള്ളിയാഴ്ചയാണ് സമാപിക്കുന്നത്. ദേശീയ സുരക്ഷ താൽപര്യം സംരക്ഷിക്കാനായി മേഖലയിലെ സൈനിക നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുവെന്ന് ഇന്ത്യൻ നേവി അറിയിച്ചു.
ചൈനയുടെ ആറും പാകിസ്താന്റെ ഒമ്പതും യുദ്ധക്കപ്പലുകൾ സൈനികാഭ്യാസത്തിൽ അണിനിരക്കുന്നു. നിരവധി യുദ്ധ വിമാനങ്ങളും ഹെലികോപ്ടറുകളും പങ്കെടുക്കുന്നുണ്ട്.