കൊച്ചി: നെല്ല് സംഭരണ പദ്ധതി പ്രകാരം സർക്കാരിന് നെല്ല് വിൽക്കുന്ന കർഷകരെ ഒരു തരത്തിലും വായ്പക്കാരായി ബാങ്കുകൾ കരുതരുതെന്ന് ഹൈക്കോടതി. നെല്ലിന്റെ പണം കർഷകന് നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണം.
ബാങ്കിൽ നിന്നും വായ്പയെടുക്കുന്നത് തങ്ങളെന്ന് സപ്ലൈകോ കോടതിയെ അറിയിച്ചു. ഇക്കാര്യം ബാങ്കുകളുടെ കൺസോർഷ്യത്തെ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. ആരാണ് വായ്പക്കാരൻ എന്നത് വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സപ്ലൈകോയ്ക്ക് കോടതി നിർദേശം നൽകിയിട്ടുണ്ട്.