Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവകേരള സദസ്സിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണു നടത്തുന്നതെന്ന് കെ. സുധാകരൻ

നവകേരള സദസ്സിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണു നടത്തുന്നതെന്ന് കെ. സുധാകരൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന നവകേരള സദസ് ജനരോഷത്തില്‍നിന്നു തടിതപ്പി കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രമാണെന്നും പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്നും സുധാകരന്‍ പറഞ്ഞു. 

നവകേരള സദസ്സിന്‍റെ പേരില്‍ അധികാര ദുര്‍വിനിയോഗവും ധൂര്‍ത്തുമാണു നടത്തുന്നത്. സഹകരണ ബാങ്കുകളില്‍നിന്നും എത്ര തുക വേണമെങ്കിലും നവകേരള സദസ്സിന് സംഭാവന നല്‍കാന്‍ അനുവാദം നല്‍കുന്ന സഹകരണ വകുപ്പിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെ തനതു ഫണ്ടില്‍നിന്നും ക്വോട്ട നിശ്ചയിച്ചു ഫണ്ട് നല്‍കണമെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ഉത്തരവ് അതിനു തെളിവാണെന്നും സുധാകരൻ പറഞ്ഞു. 

‘‘കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സഹകരണ-തദ്ദേശ സ്വയംഭരണ മേഖലയെ തകര്‍ക്കുകയാണു പിണറായി സര്‍ക്കാര്‍. മൊട്ടുസൂചി വാങ്ങാന്‍ പോലും കാശില്ലാത്ത ഖജനാവിനെ സൃഷ്ടിച്ച സര്‍ക്കാരിന്‍റെ പിആര്‍ എക്സര്‍സെെസിന്‍റെ ഭാഗമാകേണ്ട ആവശ്യം യുഡിഎഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കില്ല. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഒരു സഹകരണ സംഘങ്ങളും നവകേരള സദസ്സിന് വേണ്ടി പണം നല്‍കില്ല. കടകവിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെടുക്കും’’– സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments