Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ഒരുങ്ങി ശബരിമല : നട ഇന്നു തുറക്കും

മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ഒരുങ്ങി ശബരിമല : നട ഇന്നു തുറക്കും

പത്തനംതിട്ട:മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമലക്ഷേത്ര നട വൈകിട്ട് തുറക്കും. പുതിയ ശബരിമല , മാളികപ്പുറം മേൽശാന്തിമാരും ചുമതലയേൽക്കും. തീർത്ഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ബോർഡ് അറിയിച്ചു.

വൈകിട്ട് അഞ്ചിനാണ് പുതിയ തീർത്ഥാടന കാലത്തിനായി നട തുറക്കുക. ഒപ്പം പുതിയ മേൽശാന്തിമാർ ചുമതലയുമേൽക്കും. ആദ്യം സന്നിധാനത്തും പിന്നെ മാളിപ്പുറത്തുമാണ് ചടങ്ങുകൾ. 17 ന് വൃശ്ചികം ഒന്നു മുതൽ പുതിയ മേൽശാന്തിമാരാണ് നട തുറക്കുന്നത്. നാളെ നട തുറക്കുന്നതും നടയടക്കുന്നതും പഴയ മേൽശാന്തിമാർ തന്നെയായിരിക്കും. വെർച്ച്വൽ ക്യൂ മുഖേന മാത്രമാണ് ഇക്കുറിയും തീർത്ഥാടകർക്ക് ദർശനം.

തിരക്ക് നിയന്ത്രിക്കാൻ നിലയ്ക്കൽ മുതൽ സന്നിധാനം വരെ ആധുനിക സംവിധാനങ്ങൾ ദേവസ്വം ബോർഡ് സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ തിരക്കാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. തീർത്ഥാടകരുടെ സുരക്ഷയ്ക്കായി ഇത്തവണ ആറുതവണകളിലായി 13,000 പൊലീസുകാരെയാണ് വിന്യസിക്കുക. കെഎസ്ആർടിസി കഴിഞ്ഞ വർഷത്തെക്കാൾ കൂടുതൽ സർവീസുകളും നടത്തും. ഡിസംബർ 27 നാണ് ശബരിമലയിൽ മണ്ഡലപൂജ. ജനുവരി 15നാണ് മകരവിളക്ക് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments