മസ്കറ്റ്: മോക്ഷണകുറ്റത്തിന് രണ്ട് പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്റെ പിടിയിൽ. വിശ്വാസ വഞ്ചനക്കും, വാണിജ്യ സ്റ്റോറിൽ നിന്ന് പണവും ഫോൺ റീചാർജ് കാർഡുകളും മോഷ്ടിച്ചതിനുമാണ് അറസ്റ്റ് എന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
റോയൽ ഒമാൻ പൊലീസിന്റെ പിടിയിലായ രണ്ട് പ്രവാസികളും ഏഷ്യൻ വംശജരാണെന്നും പൊലീസിന്റെ വാർത്താകുറിപ്പിൽ പറയുന്നുണ്ട്. ഒമാനിലെ വടക്കൻ അൽ ബത്തിന ഗവർണറേറ്റ് പൊലീസ് കമാൻന്റിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇരുവർക്കെതിരെയുള്ള നിയമ നടപടികൾ പൂർത്തിയാക്കിവരികയാണ്.