Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ മറികടന്ന് യുപിയും ബിഹാറും

ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ മറികടന്ന് യുപിയും ബിഹാറും

പട്ന :ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടുന്നവരുടെ എണ്ണത്തിൽ ഉത്തർപ്രദേശും ബിഹാറും കേരളത്തെ മറികടന്നു. കഴിഞ്ഞ വർഷം വരെ മുന്നിലായിരുന്ന കേരളത്തിൽനിന്നു ഗൾഫ് ജോലി തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവു വന്നിട്ടുണ്ട്. യുപി, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ കുറവു നികത്തിയത്. പട്ടികയിൽ യുപി ഒന്നാമതും ബിഹാർ രണ്ടാമതുമെത്തിയപ്പോൾ കേരളം മൂന്നാം സ്ഥാനത്തായി. 

യുഎഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്റൈൻ എന്നീ 6 ജിസിസി രാജ്യങ്ങളിൽ ഈ വർഷം തൊഴിൽ നേടിയ ഇന്ത്യക്കാരെക്കുറിച്ചു നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ നേടിയ ഇന്ത്യക്കാരുടെ സംഖ്യയിൽ ഈ വർഷം 50% വർധനയുമുണ്ടായി. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കാണ് കൂടുതൽ തൊഴിലാളികൾ പോകുന്നത്. ഗൾഫിൽ തൊഴിൽ നേടുന്ന വനിതകളുടെ എണ്ണത്തിലും വൻ വർധനയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments