മനോജ് ചന്ദനപ്പള്ളി
കൈപ്പട്ടൂർ: പരിധികൾക്കും പരിമിതികൾക്കും അപ്പുറം ദൈവസ്നേഹത്തിന്റെ മാഹാത്മ്യം സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് പകർന്നു നൽകിയ സ്നേഹത്തിന്റെ പ്രവാചകനാണ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അഭിപ്രായപ്പെട്ടു. തുമ്പമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വെച്ച് നടന്ന സ്നേഹാദരവ്
ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.
പ്രകൃതിസ്നേഹവും, പരോപകാരവും, യഥാർത്ഥ ആത്മീയതയുടെ പ്രതിഫലനങ്ങളാണെന്ന് ജീവിത സാക്ഷ്യത്തിലൂടെ തെളിയിച്ച പിതാവ് കൂടിയാണ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബാവ തിരുമേനി പറഞ്ഞു. തുമ്പമൺ ഭദ്രാസനമെത്രാപ്പോലീത്ത അഭി. ഡോ ഏബ്രഹാം മാർ സെറാഫീം അദ്ധ്യക്ഷത വഹിച്ചു. അഭി. ഡോ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത, അഭി ഡോ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത, അഭി. മാത്യൂസ് തേവോദോസിയോസ് മെത്രാപ്പോലീത്ത, ആന്റോ ആന്റണി എം. പി, അഡ്വ. കെ. യു ജനീഷ് കുമാർ എം.എൽ എ, വൈദികട്രസ്റ്റി ഫാ ഡോ തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർഎപ്പിസ്കോപ്പ, മുൻസിപ്പൽ, ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ, പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ, ഇടവക വികാരി ഫാ ലിറ്റോ ജേക്കബ്, സഹ വികാരി ഫാ ജിബു സി ജോയി, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിജു മാത്യുസ്, ഫാ ബിജു തോമസ്, പ്രെഫ. ജി ജോൺ, ഡോ. ജോർജ്ജ് വർഗീസ് കൊപ്പാറ, അനി കിഴക്കുപുറം, ഐവാൻ വകയാർ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ഫാ ജിജി സാമുവേൽ, ഫാ ബിജു മാത്യു പ്രക്കാനം, അഡ്വ അനിൽ പി വർഗീസ്, അനിൽ കെ ടൈറ്റസ്, ജോജി വാര്യാപുരം,നിതിൻ മണക്കാട്ടുമണ്ണിൽ, കെ. വി ജേക്കബ്, അജു ജോർജ്ജ് ഇടവക ട്രസ്റ്റി ഡോ തോമസ് ജോർജ്ജ്,സെക്രട്ടറി ബിജു വർഗീസ് എന്നിവർ പ്രസംഗിച്ചു കുറിയാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലീത്ത മറുപടി പ്രസംഗം നടത്തി. സെന്റ് ഗ്രിഗോറിയോസ് സീനിയർ സെക്കണ്ടറി സ്ക്കൂളിൽ നിന്നും ആരംഭിച്ച റാലി സമ്മേളന നഗറായ സെന്റ് ഇഗ്നേഷ്യസ് പാരീഷ് ഹാളിൽ സമാപിച്ചു. വലിയ മെത്രാപ്പോലീത്തായിക്ക് ഭദ്രാസനത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ പുതിയ മെത്രാപ്പോലീത്തായെ കുറിയാക്കോസ് മാ ക്ലിമ്മീസ് വലിയ മെത്രാപ്പോലിത്താ ഹാരം അണിയിച്ചു.