Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇടത് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് എ വി ഗോപിനാഥ്

ഇടത് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് എ വി ഗോപിനാഥ്

പാലക്കാട്: ഇടത് നേതാക്കൾ ക്ഷണിച്ചാൽ നവകേരള സദസ്സിൽ പങ്കെടുക്കുമെന്ന് പാലക്കാട്ടെ വിമത കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ എ വി ഗോപിനാഥ്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ്സ് നടക്കുന്നതെന്നും, നാടിന്റെ വികസനത്തിനായി രാഷ്ട്രീയം നോക്കാതെ പരിപാടിയിൽ പങ്കെടുക്കുമെന്നും എ വി ഗോപിനാഥ് അറിയിച്ചു.

കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പാർട്ടി അംഗത്വം രാജിവച്ച , മുതിർന്ന നേതാവാണ് എ വി ഗോപിനാഥ്. കോൺഗ്രസ് വിട്ടശേഷം, സിപിഐഎമ്മിലേക്ക് നിരവധി തവണ ക്ഷണം ലഭിച്ചെങ്കിലും മുന്നണി മാറ്റത്തിന് എ വിഗോപിനാഥ് താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ നവകേരള സദസ്സിൽ ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്നാണ് എ വി ഗോപിനാഥിന്റെ നിലപാട്. രാഷ്ട്രീയത്തിനപ്പുറം വികസനം ലക്ഷ്യമാക്കിയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നതെന്നും, വികസനമാഗ്രഹിക്കുന്ന എല്ലാവരും പരിപാടിയിൽ പങ്കെടുക്കണമെന്നും ഗോപിനാഥ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com