കോട്ടയം : കാറിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സിനിമ, സീരിയൽ നടൻ വിനോദ് തോമസിനെ രണ്ടുമാസം മുൻപും സമാന രീതിയിൽ കാറിനുള്ളിൽ മയങ്ങിയ നിലയിൽ കണ്ടെത്തിയതായി വിവരം. പാമ്പാടിയിലെ ബാറിന്റെ പാർക്കിങ്ങിൽ തന്നെയാണ് അന്നും ഇതേ നിലയിൽ കണ്ടെത്തിയത്. നിർത്തിയിട്ട കാറിനുള്ളിൽ എസി ഓൺ ചെയ്തു മയങ്ങിയ വിനോദിനെ അന്ന് എഴുന്നേൽപിച്ചത് ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ്. അന്നും ക്ഷീണിതനായിട്ടാണു വിനോദിനെ കണ്ടതെന്നും ഒരുപാടു നേരം ശ്രമിച്ചാണു കാറിനുള്ളിൽ നിന്ന് എഴുന്നേൽപിച്ചതെന്നും സെക്യൂരിറ്റി ജീവനക്കാർ പറയുന്നു.
വിനോദിന്റെ (47) സംസ്കാരം കോട്ടയം മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ ഇന്നലെ നടത്തി. തന്റെ മൃതദേഹം ദഹിപ്പിക്കണമെന്നാണ് ആഗ്രഹമെന്നു വിനോദ് ബന്ധുക്കളെ അറിയിച്ചിരുന്നു. വിനോദിന്റെ മാതാപിതാക്കളുടെ സംസ്കാരവും മുട്ടമ്പലം ശ്മശാനത്തിലാണു നടത്തിയത്.