Tuesday, January 21, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeAmericaവേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്റിവലിൽ സ്വഭാവ നടനുള്ള അവാർഡിനർഹനായ ഇഗ്‌നേഷ്യസ്...

വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്റിവലിൽ സ്വഭാവ നടനുള്ള അവാർഡിനർഹനായ ഇഗ്‌നേഷ്യസ് ആന്റണിക്കു സ്വീകരണം നൽകി

ഗാർലാൻഡ് (ടെക്സാസ് ): വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ആഗോള ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സ്വഭാവ നടനുള്ള അവാർഡിനർഹനായ ഇഗ്‌നേഷ്യസ് ആന്റണിക്കു ഡാളസ്സിൽ ഊഷ്മള സ്വീകരണം നൽകി. നവംബർ 17 ന് ഗാർലണ്ടിലെ കിയ ഓഡിറ്റോറിയത്തിൽ നടന്ന വർണ ശബളമായ അവാർഡ് ദാന ചടങ്ങിൽ പ്രമുഖ മാധ്യമ പ്രവർത്തകൻ പി പി ചെറിയാൻ അധ്യക്ഷത വഹിച്ചു.

സിനിമ മോഹവുമായി നടന്ന ഒരു കൂട്ടം ആളുകളുടെ ദൃഢ നിച്ചയത്തിന്റെ ഭലമായി അമേരിക്കയിലും കേരളത്തിലുമായി ചിത്രീകരിച്ച സാധനം (Handle with Care) എന്ന കൊച്ചു സിനിമ ഇതിനോടകം അഞ്ചോളം കൊച്ചു സിനിമകൾ എഴുതി സംവിധാനം ചെയ്ത ജിജി പി സ്കറിയയുടെ ആറാമത്തേതാണ്. 45 മിനിറ്റ് ദൈർഘ്യം ഉള്ള സിനിമ മിനി മൂവി വിഭാഗത്തിൽ ആണ് വരുന്നത്. അമേരിക്കയിലെ തിരക്കുകൾക്കിടയിലും ഒരുപാട് പേരുടെ സമയത്തിന്റെ വില എന്നാണ് ഈ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. ഒരു വർഷം മുൻപ് ചെയ്തു തീർത്ത സിനിമ ഡാളസിൽ നിറഞ്ഞ സദസ്സിലെ തീയറ്ററിൽ റിലീസ് ചെയ്തിരുന്നു. ആരും കൈ വയ്ക്കാൻ മടിക്കുന്ന ഒരു വിഷയം അതും ഇന്നത്തെ സമൂഹത്തിൽ എടുത്തു സംസാരിക്കണ്ട വിഷയം ധൈര്യത്തോടെ സമൂഹത്തിൽ അവതരിപ്പിച്ചു എന്നതിനാണ് ഇതിന്റെ പിന്നണി പ്രവർത്തകർക്കു ജനങ്ങൾ കൊടുത്ത അഭിനന്ദനത്തിൽ നിന്ന് മനസിലാകുന്നത്.

യൂട്യൂബിൽ നിരവധി പ്രശംസയോടെ ഇപ്പോളും ഓടികൊണ്ടിരിക്കുന്നതിന്റെ ഇടയിലും ഇവർക്ക് ഇരട്ടി മധുരമായി ഒരു വിഷേശപ്പെട്ട അവാർഡും കൂടി ലഭിച്ചു . ഈ സിനിമയിൽ അഭിനയിച്ച ഇഗ്‌നേഷ്യസ് ആന്റണിക്ക് വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല സപ്പോർട്ടിങ് ആക്ടിങ്ന് ഉള്ള അവാർഡായിരുന്നുത്.

ഫിനാൻഷ്യൽ സെര്‍വിസെസ് ബാനറിൽ ഷിജു എബ്രഹാം നിർമ്മിച്ച ചിത്രത്തിൽ ആൽഫാ ഡെക്കറേഷൻ, ലിയോറ ഫോട്ടോഗ്രാഫി, ഏഴ് ബ്രദേഴ്സ്‌, ബിജോയ് ബാബു, ജയകുമാർ പിള്ള എന്നിവർ നിർമാണ സഹായികളായിരുന്നു.

ഇഗ്‌നേഷ്യസ്സ് ആന്റണി നായകനായും മലയാളത്തിലെ പ്രമുഖ സ്വഭാവനടിയും സംസ്ഥാന അവാർഡ് ജേതാവുമായ ജോളി ചിറയത്തു നായികയായും അഭിനയിച്ചു. ഹരിദാസ് തങ്കപ്പൻ, ജിപ്സൺ ജോൺ, ഹരി നമ്പൂതിരി, ജോൺസ്, ദീപ്‌തി റോയ്‌, ആഷ്‌ലി കല്ലൂർ, ലിജ മേരി ജോൺ, നിഷ മാത്യു, ജോബി വർഗീസ്,ടിനു വർഗീസ്, ടിനു ചാക്കോ,ജേക്കബ് ചാക്കോ,സുമോദ് ,മോട്ടി ,ശാലു മാത്യു ,ബിജോയ് ബാബു, ജയകുമാർ പിള്ള,ഷിനോട് ചെറിയാൻ, ജ്യോതിക് തങ്കപ്പൻ , എബിൻ ,ശശികല ജ്യോതിക്,ടിന്റു ധൊരെ,ടോം ജോർജ് ,ജെയ്സൺ ,സജേഷ് സ്കറിയ,ക്രിസ്‌റ്റ മിറാൻഡ ,ഐവി എന്നിവർ ചെറുതും വലുതുമായ റോളിൽ നിറഞ്ഞു നിന്നു.

ജയകുമാർ പിള്ളയുടെ കോൺസെപ്റ്റിൽ ജിജി പി സ്കറിയ കഥ ഉം തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിംഗും ഗ്രാഫിക്‌സും നിർവഹിച്ചത് പാസ്റ്റർ സാമുവേൽ അലക്സാണ്ടർ ആണ്. പ്രമുഖ മാധ്യമ പ്രവർത്തകൻ പി പി ചെറിയാനിൽ നിന്നും ഇഗ്‌നേഷ്യസ് ആന്റണി അവാർഡ് ഏറ്റുവാങ്ങി.

പ്രസിദ്ധ ഗാനരചയിതാവ് ജോ പോൾ,ചലച്ചിത്ര നിർമാതാവ് വിലാസ് കുമാർ , ഇന്ത്യ പ്രെസ്സ്ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സിജു വി ജോർജ്, ട്രഷറർ ബെന്നി ജോൺ തുടങ്ങി ഡാളസ്സിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഗായകൻ ഫ്രാങ്കോ, നായിക ജോളി ചിറയത്,കലാഭവൻ സതീഷ്,പ്രിൻസ് സാമുവേൽ ,തെരേസ ജോസ് എന്നിവർ ഓൺലൈൻ ആശംസകൾ അറിയിച്ചു.

ഈ സിനിമയുടെ അണിയറ ശില്പികളായ ഒരുകൂട്ടം ചെറുപ്പക്കാരിൽ എടുത്തു പറയേണ്ടവരിൽ ഡയറക്ഷൻ ഡിപ്പാർട് മെന്റിലും ക്യാമറ ഡിപ്പാർട് മെന്റിലും മെയിൻ അസോസിയേറ്റ് ആയ ജോസഫ് ഗർവാസീസ് (ഹ്യൂസ്റ്റൺ )ക്യാമറ അസ്സോസിയേറ്റ് -ബോബി റെറ്റിന,ജോദിക് തങ്കപ്പൻ,ആർട്ട് -ഹരിദാസ് തങ്കപ്പൻ , ക്രിയേറ്റീവ് ഡയറക്ടർ -ജെയ് മോഹൻ ലൊക്കേഷൻ സൗണ്ട് -സാലു ഫിലിപ്പ് ,അസിസ്‌റ്റന്റ്‌ ഡയറക്ടേസ് ആയ ഫിലിപ്‌സൺ ജെയിംസ് ,ജോൺസ് ജോൺസ് ,പ്രൊഡക്ഷൻ കൺട്രോളേഴ്‌സ് -ദീപക് ഡാനി ,കെവിൻ മാത്യു ,നാട്ടിലെ ഷൂട്ടിംഗ് ഡയറക്ടർ &ഡബ്ബിങ് ഡയറക്ടർ -നൗഷാദ് ഇബ്രാഹിം അസിസ്‌റ്റന്റ്‌ ഡയറക്ടർ -ജയകൃഷ്ണൻ (jk )ഛായാഗ്രഹണം -അബ്ദുൽ റഹീം ,ബാക്ക്ഗ്രൗണ്ട് മ്യൂസിക് -ബിബിൻ അശോക് ,സൗണ്ട് ഡിസൈൻ -രെഞ്ചുരാജ് മാത്യു ,കളറിംഗ് -ജോബിഷ്‌ ലാൽ,ഫൈനൽ മിക്സ് -ജിഞ്ചു ടി ബ്രൂസ്,ഫിനാൻസ് കൺട്രോളർ വിനീഷ് (ഉണ്ണി )നന്ദി അറിയിക്കുന്നു എന്ന് സിനിമ പ്രവർത്തകർ പറഞ്ഞു.

തന്റെ 60 വയസ്സിൽ താൻ ഏറെ സ്നേഹിക്കുന്ന തൃശൂർ സംസാരത്തിലൂടെ ആളുകളെ ഏറെ രസിപ്പിച്ചു ഇങ്ങനെ ഒരു നേട്ടം കൈ വരിച്ച ഇഗ്നേഷ്യസിന് ഇനിയും ഒരുപാട് നേട്ടങ്ങൾ നേടാൻ കഴിയും എന്നാണ് സിനിമയുടെ സംവിധായകനായ ജിജി പി സ്കറിയയും കൂട്ടുകാരും അറിയിച്ചു.അവാർഡിന്റെ നിറവിൽ നിൽക്കുന്ന ശ്രീ ഇഗ്‌നേഷ്യസ് ആന്റണിക് എല്ലാവിധ ആശംസയും നേരുന്നതിനോടൊപ്പം എന്തിനും കൂടെ ഉണ്ടന്ന് പറഞ്ഞാണ് പരിപാടി സാധനം ടീം അവസാനിപ്പിച്ചത്. സാധനം (Handle with care ) 45 മിനിറ്റ് ദൈർഘ്യം ഉള്ള ഇ ചിത്രത്തിന്റെ Link യൂട്യൂബിൽ പ്രശസ്ത നിർമാതാവ് ജോബി ജോർജ് ന്റെ Goodwill Entertainments ഇൽ ലഭ്യമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com