ഗാസ സിറ്റി: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ-ഷിഫയുടെ ഡയറക്ടറെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ സൈന്യം. ഡോ. മുഹമ്മദ് അബു സൽമിയയേയും മറ്റു മുതിർന്ന ഡോക്ടർമാരേയുമാണ് അറസ്റ്റ് ചെയ്തത്. അൽ-ഷിഫ ആശുപത്രി ഹമാസ് താവളമെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
നേരത്തെ രണ്ട് പലസ്തീൻ പാരാമെഡിക്കുകളെ ഇസ്രയേൽ സേന അറസ്റ്റ് ചെയ്തിരുന്നതായി അൽ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വടക്കൻ ഗാസയിൽ ഇസ്രയേൽ ഏറ്റവുമധികം ആക്രമിക്കുന്നത് അൽ-ഷിഫ ആശുപത്രിയെയാണ്. കഴിഞ്ഞ ആഴ്ചയില്‍ ആശുപത്രിയില്‍ ഇസ്രയേല്‍ റെയ്ഡ് നടത്തിയിരുന്നു. അല്‍-ഷിഫ ആശുപത്രി കേന്ദ്രീകരിച്ചാണ് ഹമാസിന്റെ പ്രവര്‍ത്തനമെന്ന് ആരോപിച്ചായിരുന്നു ഇസ്രയേലിന്റെ ഈ നീക്കവും.
ചൈനയെ വലച്ച് മറ്റൊരു പകർച്ചവ്യാധി;സ്കൂൾ കുട്ടികളിൽ ‘നിഗൂഢ ന്യുമോണിയ’; വിശദാംശങ്ങൾ തേടി ഡബ്ള്യുഎച്ച്ഒ
എന്നാല്‍ ഹമാസും ആശുപത്രി അധികൃതരും ഈ അവകാശവാദങ്ങൾ ആവർത്തിച്ച് നിഷേധിച്ചിരുന്നു. ഗാസയിലെ അല്‍-ഷിഫ അടക്കമുള്ള ആശുപത്രികളെ കമാന്‍ഡ് കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണം ഹമാസ് നിഷേധിച്ചു. ഇസ്രയേലും അമേരിക്കയും ‘ക്രൂരമായ കൂട്ടക്കൊലകളെ’ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതായി ഹമാസ് ആരോപിക്കുകയും ചെയ്തിരുന്നു.
ഖത്തറിന്റെ മധ്യസ്ഥതയിൽ ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് ധാരണ; യുദ്ധം തുടരുമെന്ന് ഇസ്രയേൽ
അതേസമയം, ജബലിയ ക്യാമ്പിലെ ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഖത്തറിന്റെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകൾക്ക് പിന്നാലെ ഗാസയിൽ താത്ക്കാലിക വെടിനിർത്തലിന് ധാരണയായിരുന്നു. കരാറിന് ഇസ്രായേൽ സർക്കാര്‍ അംഗീകാരം നൽകുകയും ചെയ്തു. എന്നാൽ താത്ക്കാലിക വെടിനിർത്തലാണിതെന്നും യുദ്ധം തുടരുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.