ദുബായ് : യുഎഇയുടെ 52ാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പരിപാടികൾ ഡിസംബർ രണ്ടിന് ദുബായ് എക്സ്പോ സെന്ററിൽ നടക്കും. ചരിത്രവും സംസ്കാരവും പൈതൃകവും വികസനവും വിളിച്ചറിയിക്കുന്ന പ്രത്യേക പരിപാടിയായിരിക്കും മുഖ്യ ആകർഷണമെന്ന് സംഘാടക സമിതി അറിയിച്ചു. കടലും മരുഭൂമിയും മാത്രം കൈമുതലായ 7 പ്രവിശ്യകളെ 1971 ഡിസംബർ 2ന് ഐക്യ അറബ് എമിറേറ്റ്സിൽ (യുഎഇ) കോർത്തിണക്കിയതോടെ വികസനകുതിപ്പായിരുന്നു. 5 പതിറ്റാണ്ടുകൊണ്ട് ലോകം ഉറ്റുനോക്കുന്ന രാജ്യമാക്കി വികസിപ്പിച്ചതിന്റെ നാൾവഴികൾ ഹ്രസ്വചിത്രീകരണത്തിലൂടെ അറിയാം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ദീർഘവീക്ഷണമാണ് ഇന്നു കാണുന്ന വികസനത്തിലേക്ക് രാജ്യത്തെയും ജനങ്ങളെയും കൈപിടിച്ചുയർത്തിയത്.
പൈതൃകവും പാരമ്പര്യവും സാങ്കേതികവിദ്യയും സമന്വയിപ്പിച്ച് കഥ പറയുന്ന രീതിയിലാണ് പ്രത്യേക ഷോ ഒരുക്കിയിരിക്കുന്നത്. പരിപാടികൾ പ്രാദേശിക ടെലവിഷനുകളിലും ഔദ്യോഗിക വെബ്‌സൈറ്റിലും (www.UnionDay.ae) തത്സമയം സംപ്രേക്ഷണം ചെയ്യും. ഇതോടനുബന്ധിച്ച് നടക്കുന്ന പ്രദർശനത്തിലേക്ക് ഡിസംബർ 5 മുതൽ 12 വരെ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകും.
യുഎഇ ദേശീയ ദിനാഘോഷ പരിപാടികൾ രണ്ടിന് ദുബായ് എക്സ്പോ സെന്ററിൽ
RELATED ARTICLES