നവകേരള സദസിന്റെ നടത്തിപ്പ് ചുമതലകളില്‍ വലഞ്ഞ് അധ്യാപകര്‍. 50 വീടുകളെ ചേര്‍ത്ത് വീട്ടുമുറ്റ സദസ് സംഘടിപ്പിക്കുന്നത് അധ്യാപകരുടെ ചുമതലയാണ്. കൂടാതെ ഈ വീടുകളില്‍ നിന്ന് നിശ്ചിത എണ്ണം ആളുകളെ നവകേരള സദസ്സില്‍ പങ്കെടുപ്പിക്കേണ്ട ഉത്തരവാദിത്വവും അധ്യാപകരുടെ തലയിലാണ്. ബി.എല്‍.ഒമാരുടെ ചുമതല വഹിക്കുന്ന അധ്യാപകരെയാണ് ഈ ചുമതലകള്‍ ഏല്‍പ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ഇത്രയും ഗംഭീരമായി ജില്ലകള്പിന്നിട്ട് നവകേരള സദസ് മുന്നേറുകയാണ്. സദസു നിറഞ്ഞ് ആളുകള്‍. ജനപിന്തുണയുടെ തെളിവാണിതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു.ആളുകളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു.
ജനപിന്തുണയെകുറിച്ച് രാഷ്ട്രീയ വിവാദം ഇങ്ങനെ കൊഴുക്കുമ്പോള്‍ നിശബ്ദമായി സഹിക്കുന്ന ഒരു വിഭാഗമുണ്ട്. അധ്യാപകര്‍ക്കാണ് നവകേരള സദസിലേക്ക് ആളെ കൂട്ടേണ്ട പ്രഥാമിക ചുമതല. സദസിന് മുന്നോടിയായി 50 വീടുകളില്‍ പ്രചരണം നടത്തണം. ചിലമണ്ഡലങ്ങളില്വീട്ടു മുറ്റ സദസും സംഘടിപ്പിക്കണം. ഇതുകൊണ്ടും കഴിഞ്ഞില്ല.സംഘാടക സമിതി പറയുന്നത്ര പേരെ നവകേരള സദസിനെത്തിച്ച് കണക്കും ബോധിപ്പിക്കണം. ബൂത്ത് ലെവല്‍ ഒാഫീസര്‍മാരായി തിരഞ്ഞെടുപ്പ് ചുമതലകള്‍ വഹിക്കുന്ന അധ്യാപകരെ തന്നെ തിരഞ്ഞുപിടിച്ചാണ് നവകേരള സദസിന്റെ ഉതത്രവാദത്വങ്ങള് ഏല്പ്പക്കുന്നതെന്ന പരാതിയും വ്യാപകമാണ്.