കൊച്ചി: കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ അവസരങ്ങളൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് – കാനഡ റിക്രൂട്ട്മെന്റ് നവംബര്‍ 27 മുതല്‍ ഡിസംബര്‍ 3 വരെ കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. ഡിസംബർ 4 ന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള അവബോധ പരിപാടിയും നടക്കും. ഡിസംബർ 5 ന് കനേഡിയൻ സംഘം തിരികെ മടങ്ങും. അപേക്ഷ നല്‍കിയവരില്‍ നിന്നും കാനഡയിലെ എന്‍.എല്‍ ഹെല്‍ത്ത് സര്‍വ്വീസസ് വെരിഫൈ ചെയ്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിക്കുന്നത്. ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്രഡോര്‍ സര്‍ക്കാറിന്റെയും, ആരോഗ്യമന്ത്രാലയത്തിന്റെയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘമാണ് അഭിമുഖങ്ങള്‍ നടത്തുന്നത്. നോര്‍ക്ക റിക്രൂട്ട്മെന്റ് വിഭാഗം പ്രതിനിധികളും പങ്കെടുക്കും.
2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്സിങ്) ബിരുദമോ/പോസ്റ്റ് BSc യോ, കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ആണ് യോഗ്യത. NCLEX യോഗ്യത നേടിയിട്ടുളളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കൂടാതെ IELTS ജനറല്‍ സ്കോര്‍ 5 അഥവാ CELPIP ജനറല്‍ സ്കോര്‍ 5 ആവശ്യമാണ്.
നോര്‍ക്ക റിക്രൂട്ട്മെന്റുകളെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 1800-425-3939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നും-മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.