കൊല്ലം : ഓയൂരില്‍ നിന്ന് ആറുവയസുകാരി അബിഗേല്‍ സാറാ റെജിെയ തട്ടിക്കൊണ്ടു പോയ കേസില്‍ കാര്‍ വാഷിങ് സെന്ററില്‍ പൊലീസ് പരിശോധന. ഇവിടുത്തെ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉടമയെയും മറ്റൊരാളെയുമാണ് പൊലീസ് കൂട്ടിക്കൊണ്ടുപോയത്. ശ്രീകാര്യത്ത് നിന്ന് പുലര്‍ച്ചെ മറ്റൊരാളെയും കസ്റ്റഡിയിലെടുത്തു. കാര്‍ വാഷിങ് സെന്ററില്‍ എത്തിയത് ഇയാളില്‍നിന്നുള്ള സൂചനയനുസരിച്ചാണ്. ഇവിടെയെത്തിയ ഒരു കാറുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഇവിടെനിന്ന് 500 രൂപയുടെ 19 കെട്ട് നോട്ടുകള്‍ കണ്ടെടുത്തെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അറിയിച്ചു. 9 ലക്ഷത്തോളം രൂപയാണ് കണ്ടെടുത്തതെന്നു സൂചന. തിരുവല്ലത്തെ വര്‍ക്ഷോപ്പിലും പരിശോധനയ്ക്ക് നീക്കം.