Saturday, October 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനവകേരള സദസ്സിൽ പി.വി അൻവർ എം.എൽ.എക്കെതിരെ പരാതി

നവകേരള സദസ്സിൽ പി.വി അൻവർ എം.എൽ.എക്കെതിരെ പരാതി

മലപ്പുറം: നവകേരള സദസ്സിൽ പി.വി അൻവർ എം.എൽ.എക്കെതിരെ പരാതി. ഭൂപരിഷ്‌കരണ നിയമം ലംഘിച്ച് അൻവർ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. ഭൂമി കണ്ടു കെട്ടണമെന്ന താലൂക് ലാന്റ് ബോർഡ് ഉത്തരവ് റവന്യു ഉദ്യോഗസ്ഥർ നടപ്പാക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. അനധികൃത ഭൂമി കണ്ടുകെട്ടി ആദിവാസികൾക്ക് വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ കെ.വി ഷാജിയാണ് വള്ളിക്കുന്ന് മണ്ഡലം നവകേരള സദസ്സിൽ പരാതി നൽകിയത്. നേരത്തെ നവകേരള സദസ്സിൽ അഹമ്മദ് ദേവർകോവിലിനെതിരെ പരാതി ഉയർന്നിരുന്നു.

63 ലക്ഷം രൂപ കൊടുക്കണമെന്ന കോടതി വിധി നടപ്പായി കിട്ടാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് വടകര സ്വദേശി എ.കെ യൂസുഫാണ് അഹമ്മദ് ദേവർകോവിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അഹമ്മദ് ദേവർകോവിൽ പരാതിക്കാരനുമായി ബിസിനസിൽ ഏർപ്പെടുകയും ഇയാൾക്ക് സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് 2015ൽ ഇയാൾ ഒരു കേസ് നൽകിയിരുന്നു. ഇതിൽ വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഹമ്മദ് ദേവർ കോവിലിനെതിരെ രണ്ടുവർഷത്തെ ജയിൽ ശിക്ഷയും 63 ലക്ഷം പിഴയും ഈടാക്കിയിരുന്നു.

ഇതിന് പിന്നാലെ അഹമ്മദ് ദേവർ കോവിൽ അപ്പീൽ നൽകുകയും കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി തടവ് ശിക്ഷ ഒഴിവാക്കി 63 ലക്ഷം രൂപ പിഴയടക്കാൻ ഉത്തരവിടുകയായിരുന്നു. എന്നാൽ രണ്ട് വർഷത്തോളം അഹമ്മദ് ദേവർ കോവിൽ പണം നൽകാതെ അവധി പറഞ്ഞു നീട്ടികൊണ്ടുപോവുകയും കബളിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.

അതേസമയം നവകേരള സദസ്സിന്റെ വിജയവും ശോഭയും അസ്വസ്ഥതരാക്കിയ ഇടതുപക്ഷ വിരുദ്ധരാണ് ആരോപണത്തിന് പിന്നിൽ. താനുമായി നേരിട്ട് ബന്ധമില്ലാത്ത ഒരു സാമ്പത്തിക ഇടപാടിൽ തന്നെയും പ്രതിചേർത്ത് കൊടുത്ത കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നുണ്ട് എന്നാണ് അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പിന്റെ നോമിനേഷനോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഈ കേസിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ വാർത്താ മാധ്യമങ്ങളിലൂടെ കേസിന്റെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചതുമാണ്. എന്നാൽ താനുമായി ബന്ധപ്പെട്ട സുപ്രധാന സമയങ്ങളിൽ ഈ അപവാദങ്ങൾ നിരന്തരം ആവർത്തിക്കുന്നതിന് പിന്നിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയ ചിലരാണെന്നും അഹമ്മദ് ദേവർകോവിൽ പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments