തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് യു.എ.ഇ സർക്കാർ ഏർപ്പെടുത്തിയ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ് ലുലു ഗ്രൂപ്പിന്

Global Indian Writer · November 19, 2026 · 1 min read · 0 Comments · 0 Shares

അബൂദബി: തൊഴിലാളി ക്ഷേമം ഉറപ്പാക്കുന്ന സ്ഥാപനങ്ങൾക്ക് യു.എ.ഇ സർക്കാർ ഏർപ്പെടുത്തിയ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡ് ലുലു ഗ്രൂപ്പിന്. ജീവനക്കാർക്ക് മികച്ച താമസവും ക്ഷേമവും ഉറപ്പാക്കിയതിനാണ് അവാർഡ്. ടാലന്റ് എംപവർെന്റ് പയനീർ വിഭാഗത്തിൽ ബുർജീൽ ഹോസ്പിറ്റലും അവാർഡ് കരസ്ഥമാക്കി.

ലുലു ഗ്രൂപ്പ് ജീവനക്കാരുടെ താമസകേന്ദ്രമായ ലുലു സ്റ്റാഫ് സിറ്റിയുടെ മികവാണ് ഈ വിഭാഗത്തിൽ ഇത്തവണ എമിറേറ്റ്‌സ് ലേബർ മാർക്കറ്റ് അവാർഡിന് പരിഗണക്കപ്പെട്ടത്. അബൂദബിയിൽ നടന്ന ചടങ്ങിൽ ശൈഖ് സിയാബ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പുരസ്‌കാരം സമ്മാനിച്ചു. ലുലു ഗ്രൂപ്പ് പ്രോജക്ട്‌സ് വിഭാഗം ഡയറക്ടർ ടി.പി. അബൂബക്കർ പുരസ്‌കാരം ഏറ്റുവാങ്ങി.

Share this story

Leave a Comment

Your comment will be visible after admin approval.