ദമ്മാം: സൗദിയിൽ ബഹുരാഷ്ട്ര കമ്പനികൾക്ക് 2027 ജനുവരി ഒന്ന് മുതൽ അധിക നികുതി. 750 ദശലക്ഷം യൂറോയിൽ കൂടുതൽ വാർഷിക വരുമാനമുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്കാണ് അധിക നികുതി ബാധകമാകുക. ആഗോളതലത്തിൽ കുറഞ്ഞ നികുതി നിരക്ക് ഏർപ്പെടുത്തുന്നതിനുള്ള അന്താരാഷ്ട്ര നീക്കങ്ങളുടെ ഭാഗമായാണ് തീരുമാനം.
‘സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി’ യുടേതാണ് തീരുമാനം. 2027 ജനുവരി ഒന്ന് മുതൽ, ബഹുരാഷ്ട്ര ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾക്ക് അധിക നികുതി ബാധകമാകുമെന്ന് അതോറിറ്റി അറിയിച്ചു.
Leave a Comment
Your comment will be visible after admin approval.