Sunday, November 17, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഫെയ്‌സ്ബുക് സുഹൃത്തുമായി വിവാഹിതയാകാൻ പാക്കിസ്ഥാനിൽ പോയി; ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി യുവതി

ഫെയ്‌സ്ബുക് സുഹൃത്തുമായി വിവാഹിതയാകാൻ പാക്കിസ്ഥാനിൽ പോയി; ഒടുവിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി യുവതി

ന്യൂഡൽഹി: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാനായി  പാക്കിസ്ഥാനിലേക്ക് പോയ രാജസ്ഥാന്‍ സ്വദേശിനി അഞ്ജു ഇന്ത്യയിൽ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി വൈകിയാണ് അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തിയത്. എന്നാൽ രാജസ്ഥാനിലെ സ്വന്തം നാട്ടിൽ ഇതുവരെ എത്തിയിട്ടില്ല. എന്തുകൊണ്ടാണ് ഇന്ത്യയിൽ തിരിച്ചെത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ‘സന്തോഷവതിയാണ്,  മറ്റൊന്നും പറയാനില്ല’ എന്നും പറഞ്ഞ് അവര്‍ കടന്നുപോയി.

രാജസ്ഥാനിലെ ഭിവാഡി സ്വദേശിനിയായ അഞ്ജു, അരവിന്ദ് എന്നയാളെ വിവാഹം കഴിച്ചിരുന്നു. ഇരുവർക്കും 15 വയസ്സുള്ള മകനും നാലു വയസ്സുള്ള മകളുമുണ്ട്. 2019ലാണ് പാക്കിസ്ഥാൻ സ്വദേശിയായ നസ്‌റുല്ല എന്നയാളെ ഫെയ്സ്ബുക്കിൽ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്തത്. ജൂണിൽ വീട്ടുകാരെ അറിയിക്കാതെ, നസ്‌റുല്ലയെ കാണാനായി അഞ്ജു പാക്കിസ്ഥാനിലേക്ക് പോയി. ജയ്പുരിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് അഞ്ജു വീട്ടിൽ നിന്നിറങ്ങിയത്. പിന്നീടാണ് പാക്കിസ്ഥാനിലേക്കു പോയതാണെന്ന് വീട്ടുകാർ അറിഞ്ഞത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments