അബുദാബി : യുഎഇ ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളിലെ ജയിലുകളിൽനിന്ന് 3440 തടവുകാർക്ക് മാപ്പു നൽകി വിട്ടയയ്ക്കാൻ ഭരണാധികാരികൾ ഉത്തരവിട്ടു. അബുദാബി ജയിലുകളിൽ നിന്ന് 1018 തടവുകാരെയാണ് മോചിപ്പിക്കുക. ദുബായിൽനിന്ന് 1249, ഷാർജ 475, അജ്മാൻ 143, റാസൽഖൈമ 442, ഫുജൈറ 113 തടവുകാരെയും മോചിപ്പിക്കും. ബന്ധപ്പെട്ട വകുപ്പുകൾ മോചന നടപടികൾ ഊർജിതമാക്കി. വിവിധ കുറ്റകൃത്യങ്ങളിൽ ജയിലിലായ മലയാളികളടക്കം വ്യത്യസ്ത രാജ്യക്കാരെ വിട്ടയയ്ക്കും. ചെറിയ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരും തടവു കാലത്ത് നല്ല നടപ്പിനു വിധേയരായവരെയുമാണ് മോചനത്തിനു പരിഗണിക്കുക.
ഇന്നുവരെ ലഭിച്ച പിഴയിലാണ് ഇളവെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. ബ്ലാക്ക് പോയിന്റും റദ്ദാക്കും. ഇന്നുമുതൽ 52 ദിവസത്തിനകം പിഴ അടയ്ക്കുന്നവർക്കാണ് ആനുകൂല്യം. ഗുരുതര കുറ്റകൃത്യങ്ങൾക്കു ലഭിച്ച പിഴയിൽ ഇളവുണ്ടാകില്ലെന്ന് ഫുജൈറ പൊലീസ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് ബിൻ ഗാനിം അൽകാബി പറഞ്ഞു. ആനുകൂല്യം പ്രയോജനപ്പെടുത്തി നിശ്ചിത കാലാവധിക്കകം ഗതാഗത ഫയൽ കുറ്റമറ്റതാക്കണമെന്നും ആവശ്യപ്പെട്ടു.