കൊച്ചി: അരിയിൽ ഷുക്കൂര്‍ വധക്കേസിൽ 18 പേരെ വെറുതെവിട്ട വിധിക്കെതിരെ സിബിഐ ഹൈക്കോടതിയെ സമീപിക്കും. ഷുക്കൂറിന്‍റെ കുടുംബവും അപ്പീൽ നൽകും. കേസിൽ ശിക്ഷിക്കപ്പെട്ട 7 പ്രതികളെ എറണാകുളം സബ് ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് ഉടൻമാറ്റും. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് എറണാകുളം സിബിഐ കോടതി വിധിച്ചത്.

മൂന്ന് വർഷത്തിന് താഴെ ശിക്ഷ ലഭിച്ച മറ്റ് ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. വധശിക്ഷ നല്‍കണമെന്ന സിബിഐയുടെ ആവശ്യം കോടതി തളളി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.വി.രാജേഷ്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ മകൻ ശ്യാംജിത്ത് എന്നിവരുൾപ്പെടെ 18 പേരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Leave a Comment
Your comment will be visible after admin approval.