ബിജെപിയോട് ബൈ പറയാൻ ഒരുങ്ങി പത്മിനി തോമസും

Global Indian Writer · November 20, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: പത്മജാ വേണുഗോപാലിന് പിന്നാലെ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവുമായ പത്മിനി തോമസും ബിജെപി വിടുന്നു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റാണ്. ബിജെപി സംസ്ഥാന നേതൃത്വവുമായുള്ള ഭിന്നതകളെ തുടര്‍ന്നാണ് രാജിക്കൊരുങ്ങുന്നത്. വര്‍ഷങ്ങളായുള്ള കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച പത്മിനി തോമസ് 2024 മാര്‍ച്ചിലാണ് ബിജെപിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസിന് അധികാരം കിട്ടിയതുകൊണ്ട് മാത്രം പാര്‍ട്ടിയിലേക്ക് തിരിച്ചുവരുകയാണോ എന്ന ചോദ്യത്തിന് പത്മിനി തോമസ് മറുപടി നല്‍കി. പൊതുജനങ്ങള്‍ എന്തും പറയുമെന്നും, ഫേസ്ബുക്കിലും മറ്റും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാമെന്നും അവര്‍ പറഞ്ഞു.


താന്‍ ഒരു കോണ്‍ഗ്രസ് കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള ആളാണെന്നും, ചില മാനസികമായ ബുദ്ധിമുട്ടുകള്‍ കാരണമാണ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നതെന്നും പത്മിനി തോമസ് പറഞ്ഞു. തന്റെ തിരിച്ചുവരവ് തന്റെ കുടുംബത്തിന് വലിയ സന്തോഷം നല്‍കുന്ന ഒന്നാണ്. ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ തന്നോട് സംസാരിക്കാന്‍ പലരും വിസമ്മതിച്ചിരുന്നു. പാര്‍ട്ടി വിട്ടുപോകുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം തിരികെ വരാന്‍ തനിക്ക് അവകാശമുണ്ട്. തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് തിരുത്താന്‍ അവസരം വേണമെന്നും പത്മിനി പറഞ്ഞു.

ബിജെപിയില്‍ തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചും പത്മിനി പറഞ്ഞു. പുതിയ ആളുകള്‍ വന്നപ്പോള്‍ തന്നെ പല പരിപാടികളിലും ഉള്‍പ്പെടുത്താതിരുന്നു. മീറ്റിംഗുകളിലേക്ക് വിളിക്കാതിരുന്നത് മാനസിക വിഷമം ഉണ്ടാക്കി. താന്‍ പ്രസിഡന്റിനോടും സെക്രട്ടറിയോടും പലതവണ പരാതികള്‍ പറഞ്ഞിരുന്നുവെങ്കിലും പരിഗണിക്കപ്പെട്ടില്ല. ശ്രീലേഖയും ബിജെപി വിടുമോ എന്ന ചോദ്യത്തിന് തനിക്ക് അതിനെക്കുറിച്ച് പറയാനാകില്ലെന്നും, എന്നാല്‍ അവരുടെ പ്രശ്‌നങ്ങള്‍ തന്നോട് പങ്കുവെച്ചിരുന്നുവെന്നും പത്മിനി പറഞ്ഞു.

Share this story

Leave a Comment

Your comment will be visible after admin approval.