തൃശൂര്‍: ടി.എന്‍ പ്രതാപനെ എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതില്‍ അതൃപ്തി അറിയിച്ച് അനുകൂലികള്‍. എഐസിസി സെക്രട്ടറി സ്ഥാനത്തുനിന്നും എഐസിസി അംഗമായാണ് പ്രതാപനെ മാറ്റിയത്. പ്രതാപന് മുഖ്യമന്ത്രിയോട് അടുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടയാണ് ഈ മാറ്റം. മുഖ്യമന്ത്രി വി.ഡി സതീശന് അടുത്തിടെ പ്രതാപന്റെ പുസ്തകം പ്രകാശനം ചെയ്തിരുന്നു.
പുതിയ 81 അംഗ പട്ടികയില്‍ കേരളത്തില്‍ നിന്നുള്ള രണ്ടുപേര്‍ മാത്രമാണ് ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്ന് എസ്. ശരത്, സൈമണ്‍ അലക്സ് എന്നിവരെയാണ് സെക്രട്ടറിമാരായി ഉയര്‍ത്തിയത്. ശരത്തിന് കര്‍ണാടകയുടെയും സൈമൺ അലക്സിന് തെലങ്കാനയുടെയും ചുമതല നൽകി. മലയാളിയായ അനിൽ എ. തോമസിന് മേഘാലയ, മിസോറം, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സെക്രട്ടറിയായും നിയമിച്ചു.
മയൂര എസ്. ജയകുമാറിനെയും ഗണേഷ് കുമാര്‍ യാദവിനെയും കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. ഗണേഷ് കുമാര്‍ മഹാരാഷ്ട്രയില്‍ നിന്നും മയൂര തമിഴ്നാട്ടില്‍ നിന്നുമുള്ള നേതാക്കളാണ്. അതേസമയം, പുതിയ പട്ടികയില്‍ പ്രതാപന് പുറമെ റോജി എം.ജോണ്‍, പിസി വിഷ്ണുനാഥ്, മാത്യു ആന്റണി എന്നിവരെയും മാറ്റിയിട്ടുണ്ട്. സംഘടനകാര്യാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് പട്ടിക പുറത്തുവിട്ടത്.
Leave a Comment
Your comment will be visible after admin approval.