Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsആനത്തലവട്ടം ആനന്ദന്‍റെ ആത്മകഥ പൂർത്തിയാക്കുന്നതിനായി അദ്ദേഹത്തിന്‍റെ പഴയ ചിത്രങ്ങൾ അയച്ചുനൽകണമെന്ന അഭ്യർത്ഥനയുമായി കുടുംബം

ആനത്തലവട്ടം ആനന്ദന്‍റെ ആത്മകഥ പൂർത്തിയാക്കുന്നതിനായി അദ്ദേഹത്തിന്‍റെ പഴയ ചിത്രങ്ങൾ അയച്ചുനൽകണമെന്ന അഭ്യർത്ഥനയുമായി കുടുംബം

തിരുവനന്തപുരം: അനന്തരിച്ച മുതിർന്ന സിപിഎം നേതാവും സിഐടിയു സംസ്ഥാന പ്രസിഡൻ്റുമായി ആനത്തലവട്ടം ആനന്ദന്‍റെ ആത്മകഥ പൂർത്തിയാക്കുന്നതിനായി അദ്ദേഹത്തിന്‍റെ പഴയ ചിത്രങ്ങൾ അയച്ചുനൽകണമെന്ന അഭ്യർത്ഥനയുമായി കുടുംബം. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങൾ അയച്ച് തന്നാൽ അവകൂടി ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാനാകുമെന്ന് മകൻ ജീവ ആനന്ദ് ഫേസ്ബുക്കിൽ കുറിച്ചു.

ആനത്തലവട്ടം ആനന്ദൻ തന്‍റെ ആത്മകഥ എഴുതിയിരുന്നു. എന്നാൽ അവസാന സമയത്ത് അത് പൂർത്തീകരിച്ച് അദ്ദേഹത്തിന് പ്രകാശനം ചെയ്യാനായില്ലെന്ന് മകൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കുന്നു. സംഘടനാ പ്രവർത്തനത്തെക്കുറിച്ച് വിശദമായി എഴുതിയിട്ടുള്ള ആത്മകഥയ്ക്ക്  പഴയ ചിത്രങ്ങൾ  ഉണ്ടെങ്കിൽ ആവശ്യമാണെന്നും അത്തരം ചിത്രങ്ങൾ കൈവശമുണ്ടെങ്കിൽ അയച്ചു നൽകണമെന്നും മകൻ അഭ്യർത്ഥിച്ചു.

‘പ്രിയരേ, ആനത്തലവട്ടം ആനന്ദൻ തന്റെ ആത്മകഥ എഴുതിയിരുന്നു. അത് പ്രകാശനം ചെയ്യുന്നതിന് കഴിഞ്ഞിരുന്നില്ല. ആത്മകഥ പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. അച്ഛൻ വിശദമായി എഴുതിയിട്ടുണ്ട്. എന്നാൽ പഴയ ചിത്രങ്ങൾ അധികം ലഭിച്ചിട്ടില്ല. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി സഖാക്കളോടൊപ്പം പങ്കെടുക്കുന്ന പഴയ ചിത്രങ്ങൾ  ഉണ്ടെങ്കിൽ അവകൂടി ഉൾപ്പെടുത്തി ആത്മകഥ പ്രസിദ്ധീകരിക്കാമായിരുന്നു. നിങ്ങളുടെ കൈവശം അച്ഛനുമായി ബന്ധപ്പെട്ട ഇത്തരം ചിത്രങ്ങൾ ഉണ്ടെങ്കിൽ അതു അയച്ചു തരണമെന്ന് അഭ്യർത്ഥിക്കുന്നു. ചിത്രങ്ങൾ [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കാവുന്നതാണ്’- ജീവ ആനന്ദ് ഫേസ്ബുക്കിൽ കുറിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments