Saturday, September 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsറവ. ഫാ. പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യ ജതജൂബിലി ആഘോഷങ്ങള്‍ ഭക്ത്യാഢംബരപൂര്‍വം കാനഡയില്‍ നടത്തി 

റവ. ഫാ. പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യ ജതജൂബിലി ആഘോഷങ്ങള്‍ ഭക്ത്യാഢംബരപൂര്‍വം കാനഡയില്‍ നടത്തി 

ടൊറന്റോ: കാനഡയിലെ ക്‌നാനായ കത്തോലിക്കാ സമൂഹത്തിന്റെ ആത്മീയ പിതാവും ദി ഡയറക്ടറേറ്റ് ഓഫ് ക്‌നാനായ കാത്തലിക്‌സ് ഇന്‍ കാനഡയുടെ ചാപ്ലൈനും മിസ്സിസ്സാഗ രൂപതയുടെ വികാരി ജനറാളുമായ വെരി റവ. ഫാ. പത്രോസ് ചമ്പക്കരയുടെ പൗരോഹിത്യ രജത ജൂബിലി മിസ്സിസ്സാഗ സെന്റ് ജോസഫ് ഹയര്‍ സെക്കന്റി സ്‌കൂളില്‍ നിരവധി വൈദികരുടെയും സന്യസ്ഥരുടെയും വിശ്വസ സമൂഹത്തിന്റെയും സാന്നിധ്യത്തില്‍ നടത്തി. ജൂബിലേറിയന്റെ മുഖ്യ കാര്‍മ്മികത്തില്‍ നടത്തപ്പെട്ട കൃതജ്ഞതാ ബലിയില്‍ മിസ്സിസ്സാഗ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ വചന സന്ദേശം നല്‍കുകയും കാനഡയിലെ വിവിധ രൂപതകളില്‍ സേവനം ചെയുന്ന നിരവധി വൈദികര്‍ സഹകാര്‍മ്മിക്ത്വം വഹിക്കുകയും ചെയ്തു.

തുടര്‍ന്നു നടന്ന അനുമോദന സമ്മേളന വേദിയിലേക്ക് ക്‌നാനായ മക്കള്‍ തങ്ങളുടെ ആത്മീയ പിതാവിനെ ചെണ്ടമേളത്തോടെയും നടവിളികളോടു കൂടിയും തോളിലേറ്റി ആനയിക്കുകയുണ്ടായി. ക്‌നാനായ ഡയറക്ടറേറ്റിന്റെ ചെയര്‍മാന്‍ ജോജി വണ്ടംമാക്കിലിന്റെ അധ്യക്ഷതയില്‍ നടന്ന അനുമോദന സമ്മേളനം മിസ്സിസ്സാഗ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലില്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

ചമ്പക്കര അച്ചന്റെ സവിശേഷമായ നേതൃത്വപാടവും തീരുമാനങ്ങള്‍ എടുക്കുവാനുള്ള പ്രത്യേക കഴിവും മറ്റു നിരവധി നന്മകളും എണ്ണി പറഞ്ഞുകൊണ്ട് കാനഡയിലെ വിശ്വാസ സമൂഹത്തിനുവേണ്ടി അച്ചന്‍ ചെയ്യുന്ന എല്ലാ ശുശ്രൂഷകള്‍ക്കും നന്ദി അര്‍പ്പിച്ചുകൊണ്ട് അനുമോദനം നേര്‍ന്നു. ക്നാനായ ഡയറക്ടറേറ്റിന്റെ സെക്രട്ടറി പീറ്റര്‍ മഠത്തിപറമ്പില്‍ സ്വാഗതം നേര്‍ന്ന സമ്മേളനത്തില്‍ ചിക്കാഗോ രൂപതാ വികാരി ജനറലും അമേരിക്കന്‍ ക്‌നാനായ റീജിന്റെ ഡയറക്ടറുമായ വെരി. റവ. ഫാ. തോമസ് മുളവനാല്‍ മുഖ്യപ്രഭാഷണം നടത്തി.

കാനഡയില്‍ സേവനം ചെയ്യുന്ന ക്‌നാനായ വൈദികരെ പ്രതിനിധികരിച്ചു റവ. ഫാ. തോമസ് താഴപ്പള്ളിയും മിസ്സിസ്സാഗ രൂപതയിലെ വൈദികര്‍ക്ക് വേണ്ടി സെന്റ് അല്‍ഫോന്‍സാ കത്രീഡ്രല്‍ പള്ളി വികാരി റവ. ഫാ. അഗസ്റ്റിന്‍ കല്ലുങ്കത്തറയും അനുമോദനങ്ങള്‍ അര്‍പ്പിച്ചു.

കാനഡയിലെ ക്‌നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിനു വേണ്ടി റവ. ഫാ. സജി ചാഴിശ്ശേരിലും ക്‌നാനായ യാക്കോബായ വിശ്വാസ സമൂഹത്തിനു വേണ്ടി റവ. ഫാ. ജിബിന്‍ പെരുമണ്ണാലിലും ആശംസകള്‍ നേര്‍ന്നു.

വിവിധ ആത്മായ സംഘടനകള്‍ക്ക് വേണ്ടി കാനഡ ക്നാനായ കത്തോലിക്ക അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് കൂറ്റതാംപറമ്പില്‍, സിമി മരങ്ങാട്ടില്‍, പ്രിന്‍സ് കുന്നതുകാരോട്ടു, അലീന കുടിയിരിപ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ക്‌നാനായ ഇടവകളെ പ്രതിനിധികരിച്ചു ദീപു മലയില്‍, ലിജി മേക്കര, സിജു മുളയിങ്കല്‍ എന്നിവര്‍ അനുമോദനം അറിയിച്ചു.

ചടങ്ങില്‍ ജുബിലേറിയനു പൊന്നാട അണിയിച്ചുകൊണ്ട് ക്‌നാനായ ഡയറക്ടറേറ്റിന്റെ പ്രഥമ ചെയര്‍മാന്‍ ജോസഫ് പതിയില്‍ പ്രസംഗിച്ചു.  ഡയറക്ടറേറ്റ് ബോര്‍ഡ് അംഗങ്ങള്‍ ജൂബിലി മൊമെന്റോ പത്രോസ് അച്ചനു സമ്മാനിക്കുകയും എല്ലാ വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ജൂബിലി കേക്ക് മുറിക്കുകയും ചെയ്തു. മറുപടി പ്രസംഗത്തില്‍ തന്നെ ഭരമേല്‍പിച്ച ദൈവജനത്തിന്റെ ആത്മീയ ഉന്നമനത്തിനുവേണ്ടി തന്റെ പരിമതികള്‍ക്കുള്ളില്‍ നടത്തിയ എല്ലാ പരിശ്രമങ്ങള്‍ക്കും സഹായ സഹകരണങ്ങള്‍ നല്‍കിയ എല്ലാവര്‍ക്കും നന്ദിയും തുടര്‍ പ്രാര്‍ഥനകളും പത്രോസച്ചന്‍ നേര്‍ന്നു.

രണ്ടു മണിക്കൂറോളം നീണ്ട കലാസന്ധ്യയില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറോളം കലാകാരന്മാര്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് വര്‍ണ്ണ പകിട്ടേകി. പാംവാലി കേരള റെസ്റ്റോറന്റ് കേബ്രിഡ്ജ് തയ്യാറാക്കിയ ക്‌നാനായക്കാരുടെ പാരമ്പരാഗത ഭക്ഷണമായ പിടിയും കോഴിയുമാണ് സ്‌നേഹവിരുന്നില്‍ വിളമ്പിയത്. കാനഡയിലെ ക്‌നാനായക്കാരുടെ ചരിത്രത്തില്‍ ഏറ്റവും അധികം ആളുകള്‍ പങ്കെടുത്ത പ്രോഗ്രാമിനു നേതൃത്വം കൊടുത്തത് ഡയറക്ടറേറ് ബോര്‍ഡ് അംഗങ്ങളും കൈക്കാരന്മാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ഉള്‍പ്പെട്ട കമ്മറ്റിയാണ്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments