കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജിൽ ഒന്നര മാസം പ്രായമുള്ള കുഞ്ഞു മരിച്ച സംഭവത്തിൽ അമ്മ അശ്വതിയുടെയും സുഹൃത്ത് ഷാനിഫിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവർക്കെതിരെ കൊലപാതകം, ശിശു സംരക്ഷണ നിയമം എന്നിവ ചുമത്തും. കൊലപാതകം നടന്ന് മൂന്നു മണിക്കൂറിനു ശേഷമാണ് പ്രതികൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത് എന്ന് പൊലീസ് അറിയിച്ചു. ഡെന്റൽ കാസ്റ്റിംഗ് അടക്കമുള്ള ശാസ്ത്രയീയ പരിശോധന നടത്തുന്നുതായും പൊലീസ് അറിയിച്ചു.
ഒന്നാം തീയതിയാണ് ഇരുവരും കറുകപ്പള്ളിയിലെ ലോഡ്ജിൽ മുറി വാടകയ്ക്ക് എടുത്തത്. മരിച്ചാൽ കുട്ടി നീല നിറമാകുമോ എന്ന് ഷാനിഫ് ഗൂഗിൾ സെർച്ച് ചെയ്തു. അശ്വതി മുമ്പ് നിയമപ്രകാരം വിവാഹിതയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ മരണകാരണം തലയൊട്ടിയിലുണ്ടായ ക്ഷതമാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. ഇതേ തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇവരുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടായതിനെ തുടർന്നാണ് കുട്ടിയുടേത് കൊലപാതകമാണെന്ന സംശയമുണ്ടാകുന്നത്. കുഞ്ഞിന്റെ അമ്മ അശ്വതി ആലപ്പുഴ സ്വദേശിയാണ്. സുഹൃത്ത് ഷാനിഫ് കണ്ണൂർ സ്വദേശിയാണ്.