Wednesday, December 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത നീക്കങ്ങളുമായി യു.കെ സർക്കാർ

കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത നീക്കങ്ങളുമായി യു.കെ സർക്കാർ

കുടിയേറ്റം നിയന്ത്രിക്കാൻ കടുത്ത നീക്കങ്ങളുമായി യു.കെ സർക്കാർ. ആരോഗ്യമേഖലയിലെ ജോലിക്കാർക്ക് ഏപ്രിൽ മുതൽ ആശ്രിത വിസ ലഭിക്കില്ല. കേരളത്തിൽ നിന്നുള്ള കെയർ വർക്കർമാരെ പ്രതികൂലമായി ബാധിക്കുന്നതാണ് പുതിയ തീരുമാനം.

ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ച പുതിയ കുടിയേറ്റ നിയമ ഭേദഗതികളിലാണ് പുതിയ പ്രഖ്യാപനങ്ങൾ. അടുത്ത വർഷം ഏപ്രിൽ മുതൽ ഹെൽത്ത് ആൻഡ് കെയർ വർക്കേഴ്‌സിന് പങ്കാളിയെയോ മക്കളെയോ ആശ്രിത വിസയിൽ കൂടെ കൂട്ടാൻ കഴിയില്ല.

നഴ്‌സിങ് ഹോമുകളിൽ കെയർ വർക്കർമാരായി എത്തുന്ന നിരവധി മലയാളികളെ നിയമം ബാധിക്കും. സ്റ്റുഡന്റ് വിസയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു പിന്നാലെയാണ് ആരോഗ്യമേഖലയിലെ വിസയിലും ബ്രിട്ടീഷ് സർക്കാർ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

വിദേശികൾക്ക് യുകെ വിസ ലഭിക്കാനുള്ള മിനിമം വാർഷിക ശമ്പളപരിധി കൂട്ടുകയും ചെയ്തു. 26,200 പൗണ്ടിൽനിന്നും 38,700 പൗണ്ടായാണ് ഉയർത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ യുകെയിലേക്ക് കുടിയേറ്റം വൻതോതിൽ കൂടിയ സാഹചര്യത്തിലാണ് കടുത്ത തീരുമാനങ്ങളെടുക്കുന്നത്.

പുതിയ നിയമങ്ങൾ പ്രാബല്യത്തിലാകുന്നതോടെ ഒരുവർഷം കൊണ്ട് കുടിയേറ്റത്തിൽ മൂന്നുലക്ഷം പേരുടെ കുറവുണ്ടാകും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments