Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമകുരുക്ക് വീണ്ടും: ആരോപണവുമായി അഷ്‌റഫ് താമരശേരി

പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമകുരുക്ക് വീണ്ടും: ആരോപണവുമായി അഷ്‌റഫ് താമരശേരി

അബുദാബി: കേന്ദ്രസര്‍ക്കാരിന്റെ മാറി വരുന്ന നിയമങ്ങള്‍ കാരണം ഗള്‍ഫ് രാജൃങ്ങളില്‍ പ്രവാസികളുടെ മൃതദേഹങ്ങള്‍ കെട്ടി കിടക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരിയുടെ ആരോപണം. ”കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രൊവിഷണല്‍ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ മാത്രമാണ് കാര്‍ഗോയില്‍ നിന്ന് മൃതദേഹങ്ങള്‍ വിട്ടുനല്‍കൂ. മരിച്ച വ്യക്തിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കില്‍ കൊച്ചി വിമാനത്താവളം വഴി മാത്രമേ അപേക്ഷിക്കുവാന്‍ കഴിയുകയുള്ളൂ.” ഇതാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കാന്‍ താമസം വരുന്നതെന്ന് അഷ്‌റഫ് പറഞ്ഞു. 

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്:

പ്രവാസികളുടെ മൃതദേഹങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയമകുരുക്ക് വീണ്ടും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹത്തിന് നാട്ടിലേക്ക് അയക്കുവാന്‍ കാലതാമസം വരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ Provisional Clearance Certificate കൂടി കിട്ടിയാല്‍ മാത്രമെ ഇവിടെത്തെ Cargo യില്‍ നിന്നും Body release ചെയ്യുവാന്‍ കഴിയുളളു. അത് മാത്രമല്ല ഒരു പ്രവാസിയുടെ മൃതദേഹം കൊച്ചിയിലേക്കാണ് അയക്കേണ്ടതെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ്  through Cochi വഴി മാത്രമെ അപേക്ഷിക്കുവാന്‍ കഴിയുകയുളളു. അങ്ങനെ വരുമ്പോള്‍ മൃതദേഹം നാട്ടിലേക്ക് അയക്കുവാന്‍ ഒരുപാട് കാല താമസം എടുക്കും, അതു മാത്രമല്ല ഞായാറാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കാത്തതിനാല്‍ പ്രവാസികളുടെ ബന്ധു മിത്രാദികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുടെ മയ്യത്ത് അവസാനമായി ഒരു നോക്ക് കാണുവാന്‍ കാത്തിരിക്കേണ്ടതിന്റെ ദൈര്‍ഘ്യം കൂടും.’

‘മന്ത്രാലയത്തിലെ അധികാരികളോട് വിവരം അന്വേഷിച്ചപ്പോള്‍ മന്ത്രിയുമായി സംസാരിക്കുവാന്‍ ആവശ്യപ്പെടുകയാണ്. മാറി വരുന്ന നിയമങ്ങള്‍ മൂലം ഗള്‍ഫ് രാജൃങ്ങളില്‍ മൃതദേഹങ്ങള്‍ കെട്ടി കിടക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഇത് പ്രവാസികളുടെ മൃതദേഹത്തോട് കാണിക്കുന്ന അനാദാരവാണ്. Provisional clearance certificate കൊണ്ട് സര്‍ക്കാരിന് എന്ത് നേട്ടമാണ് ലഭിക്കുക. മറിച്ച് മരിച്ച പ്രവാസിയുടെ ബന്ധുക്കള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണുവാന്‍ വേണ്ടി കാത്തിരിപ്പിന്റെ ദുരവസ്ഥ പറഞ്ഞറിയുക്കന്നതിനപ്പുറമാണ്. അപ്രതീക്ഷതമായി കൊണ്ട് വന്ന ഈ നിയമം ഉടന്‍ തന്നെ ഇല്ലാതാക്കുവാന്‍ കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷിക്കുന്നു.’

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com