Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsമെല്‍ബണ്‍ സിറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി

മെല്‍ബണ്‍ സിറോ മലബാര്‍ രൂപതയില്‍ ഫൊറോനകള്‍ രൂപീകൃതമായി

മെല്‍ബണ്‍:  സെന്‍റ് തോമസ് സിറോ മലബാര്‍ മെല്‍ബണ്‍ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനുമായി രൂപതയിലെ വിവിധ ഇടവകകളെയും മിഷനുകളെയും ഉള്‍പ്പെടുത്തി നാലു ഫൊറോനകള്‍ക്ക് രൂപം നൽകി. മെല്‍ബണ്‍ കത്തീഡ്രല്‍, അഡ്ലെയ്ഡ് സെന്‍ട്രല്‍, പരമറ്റ, ബ്രിസ്ബെന്‍ സൗത്ത് എന്നീ ഇടവകകളെയാണ് ഫൊറോനകളാക്കുന്നതെന്ന് മെല്‍ബണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ്  ജോണ്‍ പനന്തോട്ടത്തില്‍ സര്‍ക്കുലറിലൂടെ അറിയിച്ചു.

ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ (മെല്‍ബണ്‍ കത്തീഡ്രല്‍), ഫാദര്‍ സിബി പുളിക്കല്‍ (അഡ്ലെയ്ഡ് സെന്‍ട്രല്‍), ഫാദര്‍ മാത്യു അരീപ്ലാക്കല്‍ (പരമറ്റ), ഫാദര്‍ എബ്രഹാം നാടുകുന്നേല്‍ (ബ്രിസ്ബെന്‍ സൗത്ത്) എന്നിവരെ ഫൊറോന വികാരിമാരായി നിയമിച്ചു.
മെല്‍ബണ്‍ കത്തീഡ്രല്‍, മെല്‍ബണ്‍ സൗത്ത് ഈസ്റ്റ്, മെല്‍ബണ്‍ വെസ്റ്റ്, ജീലോങ്ങ്, ഷെപ്പേര്‍ട്ടണ്‍, ബെന്‍ഡിഗൊ, ബല്ലാരറ്റ്, മില്‍ഡൂര, ഹൊബാര്‍ട്ട് എന്നീ ഇടവകകളും മിഷനുകളും മെല്‍ബണ്‍ കത്തീഡ്രല്‍ ഫൊറോനയിലും അഡ്ലെയ്ഡ് സെന്‍ട്രല്‍, അഡ്ലെയ്ഡ് സൗത്ത്, അഡ്ലെയ്ഡ് നോര്‍ത്ത്, ഡാര്‍വിന്‍, ആലീസ്പ്രിങ്ങ് എന്നീ ഇടവകകളും മിഷനുകളും അഡ്ലെയ്ഡ് സെന്‍ട്രല്‍ ഫൊറോനയിലും പരമറ്റ, വില്ലാവുഡ്, ക്യാമ്പെല്‍ടൗണ്‍, പെന്‍റിത്ത്,ഗോസ്ഫോര്‍ഡ്, ബൗറല്‍, ഗോള്‍ബേണ്‍, ന്യൂകാസില്‍, നൗറ, ഓറഞ്ച്, ടെറിഹില്‍സ്, വാഗവാഗ, വോളന്‍ഗോഗ്, വയോമിങ്ങ്, വയോങ്ങ്, കാന്‍ബറ എന്നീ ഇടവകകളും മിഷനുകളും പരമറ്റ ഫൊറോനയിലും ബ്രിസ്ബെന്‍ സൗത്ത്, ബ്രിസ്ബെന്‍ നോര്‍ത്ത്, കെയ്ന്‍സ്, കബൂള്‍ച്ചര്‍, ഗോള്‍ഡ്കോസ്റ്റ്, ഇപ്സ്വിച്ച്, സ്പ്രിങ്ങ്ഫീല്‍ഡ്, സണ്‍ഷൈന്‍കോസ്റ്റ്, റ്റുവൂംബ, ടൗണ്‍സ്വില്‍ എന്നീ ഇടവകകളും മിഷനുകളും ബിസ്ബെന്‍ സൗത്ത് ഫൊറോനയിലും ഉള്‍പ്പെടുന്നു. 

ഫൊറോനകളിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതും ക്രമീകരിക്കുന്നതും അതതു ഫൊറോനകളിലെ ഫൊറോന വികാരിമാരായിരിക്കും. ഫൊറോന വികാരിമാര്‍ക്ക് എല്ലാവിധ പിന്തുണകള്‍ നല്കണമെന്നും ക്രിസ്തുമസിന്‍റെയും പുതുവര്‍ഷത്തിന്‍റെയും ആശംസകളും പ്രാര്‍ത്ഥനകളും നേരുന്നുമെന്ന് ബിഷപ്പ് ജോണ്‍ പനന്തോട്ടത്തില്‍ തന്‍റെ പ്രഥമ സര്‍ക്കുലറിലൂടെ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments