Tuesday, November 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഐ.എസ് ബന്ധം ആരോപിച്ച് 44 ഇടത്ത് എൻ.ഐ.എ പരിശോധന; 13 പേരെ അറസ്റ്റ്

ഐ.എസ് ബന്ധം ആരോപിച്ച് 44 ഇടത്ത് എൻ.ഐ.എ പരിശോധന; 13 പേരെ അറസ്റ്റ്

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 44 ഇടങ്ങളിൽ എൻ.ഐ.എ റെയ്ഡ്. കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണു പരിശോധന നടക്കുന്നത്. ഐ.എസ് ഭീകരാക്രമണ ഗൂഢാലോചനാ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണു വിവരം. വിവിധയിടങ്ങളിൽനിന്നായി 13 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുണ്ട്.

കർണാടകയിൽ ഒരിടത്തും പൂനെയിൽ രണ്ടിടത്തും പരിശോധന നടന്നു. താനെ റൂറലിൽ 31 കേന്ദ്രങ്ങളിലും താനെ നഗരത്തിൽ ഒൻപതിടത്തും റെയ്ഡ് നടന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്ര, കർണാടക പൊലീസുമായി സഹകരിച്ചാണു പരിശോധന. താനെയിൽനിന്നാണ് 13 പേർ അറസ്റ്റിലായത്.

ഇന്ത്യയിൽ ഭീകരവാദപ്രവർത്തനങ്ങളും അക്രമങ്ങളും നടത്താനുള്ള നീക്കത്തെക്കുറിച്ചു വിവരമറിഞ്ഞാണു നടപടിയെന്നാണു വിശദീകരണം. അൽഖാഇദയുമായും ഐ.എസുമായും ബന്ധമുള്ളവർ രാജ്യത്തുണ്ടെന്നും ഇവർ രാജ്യത്ത് തീവ്രവാദസംഘങ്ങൾക്കു രൂപംകൊടുത്തിട്ടുണ്ടെന്നും ആരോപണമുണ്ട്. കഴിഞ്ഞ മാസം സമാനമായ കേസിൽ താനെയിൽ ഏഴുപേർക്കെതിരെ എൻ.ഐ.എ കേസെടുത്തിരുന്നു. ഭീകരവാദ പരിശീലനം നടത്തുന്നു, തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നു, സ്‌ഫോടകവസ്തുക്കൾ നിർമിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments