സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് ‘ഐ ആം ആൻ ഓർഫൻ’ പ്രകാശനത്തിനൊരുങ്ങുന്നു

Global Indian Writer · November 22, 2026 · 1 min read · 0 Comments · 0 Shares

ഷാജിയെം

തിരുവനന്തപുരം: അമേരിക്കയിലെ ടെക്സസിൽ സ്ഥിരതാമസമാക്കിയ പ്രവാസി എഴുത്തുകാരൻ സണ്ണി മാളിയേക്കലിന്റെ പുതിയ നോവലെറ്റ് “ഐ ആം ആൻ ഓർഫൻ” (I Am an Orphan) പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുന്നു.
എറണാകുളം ജില്ലയിലെ ആലുവയിൽ മാളിയേക്കൽ(കോട്ടയം) പൈലോയുടെയും ലീലാമ്മ പൈലോയുടെയും മകനായി ജനിച്ച അദ്ദേഹം ആലുവ സെന്റ് മേരീസ് ഹൈസ്കൂൾ, സെറ്റിൽമെന്റ് ഹൈസ്കൂൾ, ആലുവ യു.സി. കോളേജ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1984-ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്. ന്യൂജേഴ്സിയിലെ ഫെയർലി ഡിക്കിൻസൺ യൂണിവേഴ്സിറ്റിയിൽ (Fairleigh Dickinson University) നിന്നും തുടർവിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, റെസ്റ്റോറന്റ് ഡെവലപ്മെന്റ്, ഫ്രാഞ്ചൈസിംഗ്, മാനേജ്‌മെന്റ് എന്നീ മേഖലകളിൽ നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനപാരമ്പര്യമുള്ള വ്യക്തിയാണ്.
പ്രൊഫഷണൽ തിരക്കുകൾക്കിടയിലും സാഹിത്യ-സാംസ്കാരിക രംഗങ്ങളിൽ സജീവമായി ഇടപെടുന്ന സണ്ണി മാളിയേക്കൽ, നിലവിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ (IPCNT) പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.
സമകാലിക സംഭവങ്ങളെയും ചുറ്റുപാടും നടക്കുന്ന കൊച്ചു കൊച്ചു കാര്യങ്ങളെയും വളരെ സൂക്ഷ്മതയോടെ നിരീക്ഷിച്ച് ലളിതമായി എഴുതുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. മുൻപ് മലയാളത്തിൽ “എന്റെ പുസ്തകം” എന്ന പേരിലും ഇംഗ്ലീഷിൽ “My Book” എന്ന പേരിലും അദ്ദേഹത്തിന്റെ ആത്മകഥാപരമായ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ ആനി, മക്കൾ, കൊച്ചുമക്കൾ എന്നിവരോടൊപ്പം അമേരിക്കയിലെ ടെക്സസിലാണ് സണ്ണി മാളിയേക്കൽ ഇപ്പോൾ സ്ഥിരതാമസമാക്കിയിരിക്കുന്നത്.

സാഹിത്യകാരനും പ്രസാധകനുമായ
B.S. ബാലചന്ദ്രൻ്റെ (സദ്ഭാവന ട്രസ്റ്റ്) നേതൃത്വത്തിലാണ് പുസ്തകം

Share this story

Leave a Comment

Your comment will be visible after admin approval.