Saturday, January 18, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള അക്രമം; എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ...

എൽദോസ് കുന്നപ്പള്ളിക്കെതിരെയുള്ള അക്രമം; എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ മാർച്ച്

എറണാകുളത്തെ 14 നിയോജക മണ്ഡലങ്ങളിലെയും പൊലീസ് സ്റ്റേഷനിലേക്ക് നാളെ കോൺ​ഗ്രസ് പ്രതിഷേധ മാർച്ച് നടത്തും. എംഎൽഎ എൽദോസ് കുന്നപ്പള്ളി ഉൾപ്പടെയുള്ളവരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡിസിസി മാർച്ച് സംഘടിപ്പിക്കുന്നത്. എല്‍ദോസ് കുന്നപ്പള്ളിയെ ആക്രമിച്ചത് പിണറായിയുടെ ഗുണ്ടകളാണെന്നും കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു പിണറായി ഭരണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

പൊതുഖജനാവും ജനങ്ങളുടെ പോക്കറ്റും കൊള്ളയടിച്ച് പിണറായി വിജയനും കൂട്ടരും നടത്തുന്ന അശ്ലീല ഘോഷയാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെ കായികമായി നേരിടുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് വിഡി സതീശൻ പ്രതികരിച്ചു. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് ഇരുന്നപ്പോള്‍ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കാട്ടിയ അതേ ഗുണ്ടായിസം കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന പിണറായി വിജയന് യോജിച്ചതല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എയ്‌ക്കെതിരായ ആക്രമണം അപലപനീയവും കാടത്തവുമാണ്. എം.എല്‍.എ ഉള്‍പ്പെടെയുളളവരെ പിണറായി വിജയന്റെ ഗുണ്ടകളാണ് ആക്രമിച്ചത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി പോകുന്ന സി.പി.എം ക്രിമിനലുകളാണ് വഴിയരുകില്‍ ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ മൃഗീയമായി ആക്രമിക്കുന്നത്. കേരള ചരിത്രത്തില്‍ ആദ്യമാണ് ഗുണ്ടാസംഘത്തിന്റെ അകമ്പടിയില്‍ ഒരു മുഖ്യമന്ത്രി സഞ്ചരിക്കുന്നത്.

നവകേരള സദസിനെത്തുന്നവര്‍ ഒന്നിച്ച് ഊതിയാല്‍ പറന്ന് പോകുന്നവരേയുള്ളു പ്രതിഷേധക്കാരെന്നാണ് പിണറായി പറയുന്നത്. അതു തന്നെയാണ് ഞങ്ങള്‍ക്കും പറയാനുള്ളത്, കേരള ജനത ഒന്നിച്ച് ഊതിയാല്‍ പറന്നു പോകുന്നതേയുള്ളു നിങ്ങളുടെ ഭരണവും. ബംഗാളിലേതു പോലെ പിന്നീട് വിലപിച്ചിട്ടു കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com