Wednesday, January 1, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsതൊഴിൽ നിയമലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ; പുതിയ നിയമാവലി പുറത്തിറക്കി

തൊഴിൽ നിയമലംഘന പിഴ പരിഷ്‌കരിച്ച് സൗദി അറേബ്യ; പുതിയ നിയമാവലി പുറത്തിറക്കി

റിയാദ്: സൗദി അറേബ്യയിൽ സ്ഥാപനങ്ങളിലെ തൊഴിൽ നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന രീതി പരിഷ്‌കരിച്ചു. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് പിഴ ചുമത്തുക. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് പരിഷ്‌കരിച്ച നിയമാവലി പുറത്തിറക്കിയത്. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് ഇനിമുതൽ സ്ഥാപനങ്ങളുടെ വലിപ്പത്തിനും നിയമ ലംഘനങ്ങളുടെ സ്വഭാവത്തിനും അനുസരിച്ചായിരിക്കും പിഴ ചുമത്തുക.

മാനവ വിഭവശേഷി സാമൂഹിക വികന മന്ത്രി എൻജി. അഹമ്മദ് അൽരാജ്ഹി പുറത്തിറക്കിയ പരിഷ്‌കരിച്ച നിയമാവലിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ജീവനക്കാരുടെ എണ്ണത്തിനനുസരിച്ച് മൂന്നായി തരം തിരിച്ചാണ് സ്ഥാപനങ്ങളുടെ വലിപ്പം കണക്കാക്കുന്നത്.
തൊഴിലാളികളുടെ എണ്ണം അമ്പതോ അതിൽ കൂടുതലോ ആണെങ്കിൽ എ വിഭാഗത്തിലും, 21 മുതൽ 49 വരെ തൊഴിലാളികളുള്ള സ്ഥാപനങ്ങളെ ബി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 

20 തൊഴിലാളികളോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾ സി കാറ്റഗറിയിലാണ് വരിക. നിയമലംഘനങ്ങളുടെ ഗൗരവത്തിനനുസരിച്ച് ഗൗരവമേറിയത്, ഗൗരവം കുറഞ്ഞത് എന്നിങ്ങനെ രണ്ടു തരം പിഴകളാണ് നിശ്ചയിച്ചിട്ടുള്ളത്. തൊഴിൽ വിപണി കൂടുതൽ മെച്ചപ്പെടുത്തതിെൻറ ഭാഗമാണ് പുതിയ മാറ്റങ്ങൾ. കൂടാതെ സ്വദേശിവൽക്കരണ തോത് ഉയർത്തുന്നതിനും സ്ഥാപനങ്ങളുടെ നിലനിൽപ്പും വളർച്ചയും ഉറപ്പുവരുത്തുന്നതിനും പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com