Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഎസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ വാടക​ഗുണ്ടകൾ'; പ്രതിഷേധക്കാർ ക്രമിനലുകളെന്ന് ആവർത്തിച്ച് ​ഗവർണർ

എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ വാടക​ഗുണ്ടകൾ’; പ്രതിഷേധക്കാർ ക്രമിനലുകളെന്ന് ആവർത്തിച്ച് ​ഗവർണർ

കോഴിക്കോട്: എസ്എഫ്ഐക്കാർ മുഖ്യമന്ത്രിയുടെ വാടക​ഗുണ്ടകളാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അവരുടെ പ്രതിഷേധം താൻ‌ ​ഗൗനിക്കുന്നില്ല. മുഖ്യമന്ത്രി സ്പോൺസർ ചെയ്ത അതിക്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐയുടെ കനത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൻ പൊലീസ് സുരക്ഷയിൽ സര്‍വകലാശാലയ്ക്കകത്ത് പ്രവേശിച്ചത്. എസ്എഫ്ഐ പ്രതിഷേധം എവിടെയാണെന്ന് ​ഗവർണർ പരിഹസിച്ചു. താൻ വന്ന വഴിയിലൊന്നും പ്രതിഷേധം കണ്ടില്ല. പ്രതിഷേധക്കാർ മുഖ്യമന്ത്രി വാടകയ്ക്കെടുത്ത ക്രിമിനലുകളാണ്. മുഖ്യമന്ത്രി അക്രമത്തിന് ചുക്കാൻ പിടിക്കുകയാണ്. എസ്എഫ്ഐക്കാർ വിചാരിച്ചത് താൻ കാറിൽ നിന്ന് പുറത്തിറങ്ങില്ലെന്നാണ്. അങ്ങനെ അന്ന് ഇറങ്ങിയതോടെ കളിമാറി. എസ്എഫ്ഐക്കാർ പേടിച്ചോടിയെന്നും ​ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ തല പൊട്ടി ചോരയൊലിച്ചു. ജില്ലയ്ക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പൊലീസിനെ നേരിട്ടത്.

ഗവര്‍ണറുടെ വാഹനം സര്‍വകലാശാലയ്ക്കകത്ത് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ കരിങ്കൊടിയുമായി പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവര്‍ത്തകന്‍റെ തല പൊട്ടി ചോരയൊലിച്ചു. ജില്ലയ്ക്ക് പുറത്തു നിന്നും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ചാന്‍സലര്‍ ഗോ ബാക്ക് മുദ്രാവാക്യങ്ങളുമായാണ് എസ്എഫ്‌ഐ പൊലീസിനെ നേരിട്ടത്.

ഗവര്‍ണര്‍ എത്തുന്നതിന് മുമ്പ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷമുണ്ടായിരുന്നു. വൈകുന്നേരം സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെയും മറ്റ് പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത് നീക്കി പൊലീസ് ബസ്സില്‍ കയറ്റിയെങ്കിലും പ്രവര്‍ത്തകര്‍ തിരിച്ചിറങ്ങി. വീണ്ടും പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഴുവന്‍ പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. അതിനു ശേഷമാണ് ​ഗവർണർ എത്തുന്ന സമയമായപ്പോഴേക്കും നിരവധി പ്രതിഷേധക്കാർ എത്തിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments