Saturday, November 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeCinemaസുരേഷ് ഗോപിയുടെ257 മത്തെ ചിത്രത്തിന് തുടക്കമായി

സുരേഷ് ഗോപിയുടെ257 മത്തെ ചിത്രത്തിന് തുടക്കമായി

സുരേഷ് ഗോപി,സൂരജ് വെഞ്ഞാറമൂട്,ഗൗതം വാസുദേവ് ​​മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
സനൽ വി ദേവൻ
സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ പൂജ, സ്വിച്ചോൺ കർമ്മം, ഇടപ്പള്ളി ശ്രീ അഞ്ചുമന ദേവീ ക്ഷേത്രത്തിൽ വെച്ച് നിർവ്വഹിച്ചു.

പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമ്മൂട് ഭദ്രദീപത്തിലെ ആദ്യ തിരി തെളിയിച്ചു.
തുടർന്ന് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർന്മാരായ രാജാസിംഗ്, കൃഷ്ണ കുമാർ,ഷിബു ജോൺ, ജോമോൾ ഷിബു,(സൈബർ സിസ്റ്റം, ഓസ്ട്രേലിയ) റോണാൾഡ് തുണ്ടിക്കൽ, സംവിധായകൻ നിഥിൻ രഞ്ജിപണിക്കർ, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ബാദുഷ,സെവൻ ആർട്ട്സ് മോഹൻ,
ഷിബു ജി സുശീലൻ, ആൽവിൻ ആന്റണി, പ്രശസ്ത സംവിധായകൻ എം പത്മകുമാർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൽ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജ സിംഗ് ക്ലാപ്പടിച്ചു. ചടങ്ങിൽ ചലച്ചിത്രരംഗത്തെ പ്രമുഖർ പങ്കെടുത്തു.

മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്,
സഞ്ജയ്‌പടിയൂർ എന്റർടൈൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ്പടിയൂർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സുരേഷ് ഗോപിയുടെ ഇരുന്നൂറ്റിയമ്പത്തിയേഴാമത്തെ ചിത്രമാണിത്.

മലയാള ചലച്ചിത്ര രംഗത്ത് പുതിയൊരു നിർമ്മാണ കമ്പനി കൂടി വരുകയാണ്.മുംബൈആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം.

പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ സഞ്ജയ് പടിയൂർ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
ജൂബിലിയിൽ തുടക്കം കുറിച്ച സഞ്ജയ് പടിയൂർ ആൽവിൻ ആന്റെണി യുടെ ചിത്രങ്ങളിലൂടെയാണ് പ്രൊഡക്ഷൻ മാനേജറായി എത്തുന്നത്.വേണു ബി നായർ സംവിധാനം ചെയ്ത “സിറ്റി പോലീസ്” എന്ന ചിത്രത്തിലാണ് ആദ്യമായി സഞ്ജയ് പടിയൂർ പ്രൊഡക്ഷൻ മാനേജറാകുന്നത്.അന്നു മുതൽ തുടങ്ങിയതാണ് സുരേഷ് ഗോപിയുമായിട്ടുള്ള ബന്ധം.

“വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപി ചേട്ടന്റെ ചിത്രം നിർമ്മിക്കാൻ കഴിഞ്ഞതിൽ ഒരു മഹാഭാഗ്യമായി കാണുന്നു.അതോടൊപ്പം ഇതുവരെ എന്നെ സഹായിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു ” സഞ്ജയ് പടിയൂർ പറഞ്ഞു.

“കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ” എന്ന ചിത്രത്തിനു ശേഷം സനൽ വി ദേവൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഡിസംബർ പതിനെട്ട് മുതൽ എറണാകുളത്ത് ആരംഭിക്കുന്നു.
അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.
മനു സി കുമാർ തിരക്കഥ സംഭാഷണമെഴുതുന്നു.

കഥ-ജിത്തു കെ ജയൻ, മനു സി കുമാർ,
സംഗീതം-രാഹുൽ രാജ്,
എഡിറ്റർ-മൻസൂർ മുത്തുട്ടി,
കോ പ്രൊഡ്യൂസർ- മനോജ് ശ്രീകാന്ത (ആഷ്ട്രീ വെഞ്ചേഴ്‌സ്) എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- രാജാസിംഗ്,കൃഷ്ണ കുമാർ,ലൈൻ പ്രൊഡ്യൂസർ-ആര്യൻ സന്തോഷ്, ആർട്ട്-സുനിൽ കെ ജോർജ്ജ്, വസ്ത്രാലങ്കാരം- നിസാർ റഹ്മത്ത്, മേക്കപ്പ്- റോണക്സ് സേവ്യർ,
ചീഫ് അസോസിയേറ്റ് ഡയറക്ടർ -സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ കൺട്രോളർ-പോലോസ് കുറുമറ്റം, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, സ്റ്റിൽസ്-നവീൻ മുരളി ഡിസൈൻ-ഓൾഡ്‌മോങ്‌സ്,പി ആർ ഒ-എ എസ് ദിനേശ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments