21 കോടിയുടെ ആസ്തി വികസന ഫണ്ട് പാഴാക്കി : വീണ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി

Global Indian Writer · November 23, 2026 · 1 min read · 0 Comments · 0 Shares

തിരുവനന്തപുരം: മുൻ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഗുരുതര ആരോപണവുമായി അബിൻ വർക്കി എംഎൽഎ. മുൻ എംഎൽഎ 21 കോടിയുടെ ആസ്തി വികസന ഫണ്ട് പാഴാക്കിയെന്നും രേഖകൾ തന്റെ കൈവശം വിവരാവകാശ രേഖയുണ്ടെന്നും കൂടുതൽ അവകാശവാദവുമായി വന്നാൽ രേഖകൾ പുറത്തു വിടുമെന്നും അബിൻ വർക്കി വെല്ലുവിളിച്ചു. ഒരുരൂപ പോലും ചെലവഴിക്കാത്ത ഏക എംഎല്‍എയാണ് വീണാ ജോര്‍ജെന്നും അബിന്‍ വര്‍ക്കി പറയുന്നു. ഇരവിപേരൂർ വികസന സദസ്സിൽ ആയിരുന്നു അബിൻ വർക്കിയുടെ ആരോപണം.

‘കഴിഞ്ഞ ദിവസം കലക്ടേറേറ്റില്‍ കൊടുത്ത വിവരാവകാശ പ്രകാരം എനിക്ക് മനിസാലാക്കാന്‍ കഴിഞ്ഞത് 21 കോടി രൂപയും ചെലവഴിക്കാത്ത കേരളത്തിലെ ഏക നിയോജകമണ്ഡലമാണ് ആറന്മള എന്നാണ്. ഇത് ആരെയും മോശപ്പെടുത്താന്‍ പറയുന്നതല്ല. അത് യാഥാര്‍ഥ്യമാണ്. എന്റെ കൈയില്‍ അതിന്റെ വിവരാവകാശരേഖയുണ്ട്. കഴിഞ്ഞ അഞ്ച് കൊല്ലം ഒരു രൂപ ആറന്മുള എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് ചെലവഴിച്ചിട്ടില്ല. ഇനിയും കൂടുതല്‍ അവകാശവാദവുമായി വരികയാണെങ്കില്‍ അടുത്ത ദിവസം ഈ സാധനം പുറത്തുവിടും’ – എന്നാണ് അബിന്‍ വര്‍ക്കിയുടെ ആരോപണം.


കോഴഞ്ചേരി പാലത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വികസന അവകാശങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ വലിയ വാക്പോരും ഫേസ്ബുക്ക് പോസ്റ്റുകൾ വഴിയുള്ള തർക്കങ്ങളും നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ആരോപണം.

Share this story

Leave a Comment

Your comment will be visible after admin approval.