പത്തനംതിട്ട: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് സൗജന്യ വൈഫൈ ഇന്റർനെറ്റ് ലഭ്യമാക്കും. ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും ഇക്കാര്യത്തിൽ ഇന്ന് അന്തിമതീരുമാനമെടുക്കും. സന്നിധാനത്തിന്റെ രണ്ട് കിലോമീറ്റർ പരിധിയിലാകും സൗജന്യ ഇന്റർനെറ്റ് ലഭ്യമാകുക.
തിരക്കേറുമ്പോൾ മൊബൈൽ ഫോൺ റേഞ്ച് കുറയുന്ന സാഹചര്യത്തിലാണു ശബരിമലയിൽ സൗജന്യ വൈഫൈ ലഭ്യമാക്കാൻ പദ്ധതി ഒരുങ്ങുന്നത്. ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും കൈകോർത്താണ് ഇന്റർനെറ്റ് ലഭ്യമാക്കുക. ഒരാൾക്ക് പരമാവധി അരമണിക്കൂർ സമയമാണ് സൗജന്യ വൈഫൈ ലഭിക്കുക. അതും 100 എം.ബി.പി.എസ് വേഗതയില്‍. ഒന്‍പതു രൂപ മുതലുള്ള വിവിധ താരിഫുകൾ പ്രകാരം റീചാർജ് ചെയ്യാനും സൗകര്യമുണ്ട്